Kerala

വേനലവധി ക്ലാസുകൾക്ക് സമ്പൂർണ നിരോധനം

വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനലവധി ക്ലാസുകൾക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് സമ്പൂർണ നിരോധനം ഏർപ്പെടുത്തി. എൽപി ക്ലാസുകൾ മുതൽ ഹയർസെക്കൻഡറി ക്ലാസുകൾ വരെയുള്ള സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും ഉത്തരവ് ബാധകമാണെന്ന് സർക്കാർ വ്യക്തമാക്കുന്നു. ഉത്തരവ് നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

വേനലവധിക്ക് കുട്ടികളെ പഠനത്തിനും പഠന ക്യാമ്പുകൾക്കും നിർബന്ധിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കാത്ത പക്ഷം സ്കൂളുകൾ ജൂണിലെ ആദ്യ പ്രവൃത്തി ദിനത്തിൽ തുറക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് അതത് അധ്യയന വർഷത്തേക്ക് സ്കൂൾ കലണ്ടർ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കും.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്