വോട്ടു രേഖപ്പെടുത്താനായി കാത്തു നിൽക്കുന്നവർ 
Kerala

പുതുപ്പള്ളിയിൽ കനത്ത പോളിങ്; 3 മണിയോടെ 58.12 % വോട്ടുകൾ രേഖപ്പെടുത്തി

ആകെ 1,02,256 പേർ വോട്ട് രേഖപ്പെടുത്തി

കോട്ടയം: വീറും വാശിയും നിറച്ച് മഴയെ പോലും അവഗണിച്ച് 3 മണിയോടെ പാതിയിലധികം വോട്ടുകൾ രേഖപ്പെടുത്തി പുതുപ്പള്ളി. 58.12 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ വോട്ട് രേഖപ്പെടുത്തിയത് 1,02,256 പേരാണ്, പുരുഷന്മാർ: 51199, സ്ത്രീകൾ: 51055, ട്രാൻസ്ജെൻഡർ: 2.

മണ്ഡലത്തിൽ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണുള്ളത്. ഇത്തവണത്തെ പോളിങ് 2021 ലെ പോളിങ്ങിനെ മറികടന്നു. കാലാവസ്ഥ മുന്നിൽ കണ്ടു കൊണ്ടു തന്നെ വോട്ടർമാർ പ്രതികരിച്ചുവെന്നാണ് മൂന്നു മണിയോടെയുള്ള വോട്ടിങ് ശതമാനം വ്യക്തമാക്കുന്നത്.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ