പി.വി. അൻവർ 
Kerala

'മുഖ്യമന്ത്രിയുടെ അപ്പന്‍റെ അപ്പനായാലും മറുപടി പറയും'; പരാമർശത്തിൽ മാപ്പ് പറഞ്ഞ് അൻവർ |Video

മുഖ്യമന്ത്രിക്കു മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും നാക്കുപിഴയാണെന്നും അൻവർ വിശദമാക്കി.

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് എംഎൽഎ പി.വി. അൻവർ. ദേശീയ പാത നിർമാണത്തിലും ബാർഹോട്ടലുകൾക്ക് സ്റ്റാർ പദവി നൽകുന്നതിലും അഴിമതി ആരോപിച്ചു കൊണ്ടുള്ള പ്രസ്താവനയിലാണ് മുഖ്യമന്ത്രിയുടെ അപ്പന്‍റെ അപ്പൻ പറഞ്ഞാലും അൻവർ മറുപടി പറയും എന്ന പരാമർശമുണ്ടായത്.

എന്നാൽ മണിക്കൂറുകൾക്കുള്ളിൽ പരാമർശത്തിൽ മാപ്പ് പറഞ്ഞു കൊണ്ടുള്ള വീഡിയോ അൻവർ ഫെയ്സ്ബുക്കിൽ പങ്കു വച്ചു. മുഖ്യമന്ത്രിക്കു മുകളിലുള്ള ആരായാലും മറുപടി പറയുമെന്നാണ് ഉദ്ദേശിച്ചതെന്നും നാക്കുപിഴയാണെന്നും അൻവർ വിശദമാക്കി.

ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. വാക്കുകൾ ആ അർഥത്തിൽ എടുക്കരുത്. നാക്കുപിഴ സംഭവിച്ചത്. തന്നെ കള്ളനാക്കിയ പ്രസ്താവനയ്ക്കെതിരായാണ് പ്രതികരിച്ചതെന്നും അൻവർ പറഞ്ഞു.

ട്രംപ് അയയുന്നു, അഭിനന്ദനവുമായി മോദി

ശ്രീനാരായണ ഗുരു ജയന്തി: ഗവർണറും മുഖ്യമന്ത്രിയും പങ്കെടുക്കും

പകുതി വില തട്ടിപ്പ്: അന്വേഷണസംഘത്തെ പിരിച്ചുവിട്ടു

എച്ച്-1ബി വിസ നിയമത്തിൽ വൻ മാറ്റങ്ങൾ

ഭാര്യയെ വെട്ടിക്കൊന്ന് 17 കഷ്ണങ്ങളാക്കിയ യുവാവ് അറസ്റ്റില്‍