കളിത്തോക്ക്‌ അയച്ച യൂത്ത്‌ ലീഗിന് ഒരു കുട്ട നാരങ്ങ തിരിച്ച‍യച്ച് അൻവർ 
Kerala

കളിത്തോക്ക്‌ അയച്ച യൂത്ത്‌ ലീഗിന് ഒരു കുട്ട നാരങ്ങ തിരിച്ച‍യച്ച് അൻവർ

പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന് വെള്ളം കലക്കാൻ ഇരിക്കട്ടെയെന്നും അൻവർ ഫെയ്സ് ബുക്കിൽ കുറിച്ചു

Namitha Mohanan

തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത് കുമാറിന്നെതിരായ വെളിപ്പെടുത്തലുകളെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്നും സ്വയം സുരക്ഷയ്ക്ക് തോക്ക് നൽകണമെന്നും പറഞ്ഞ പി.വി. അൻവർ എംഎൽഎയ്ക്ക് കളിത്തോക്ക് നൽകി യൂത്ത് ലീഗ്. ഇതിന് പിന്നാലെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പി.വി. അൻവർ.

ജീവന് ഭീഷണിയുണ്ടെന്ന് പലതവണ ആവർത്തിച്ച അൻവർ തോക്ക് ലൈസൻസിന് അപേക്ഷ നൽകിയിരുന്നു. ഇതിനെതിരെയാണ് പരിഹാസവുമായി യൂത്ത് ലീഗ് എത്തിയത്. കളിത്തോക്ക്‌ അയച്ച്‌ തന്ന യൂത്ത്‌ ലീഗിന് സ്നേഹപൂർവ്വം ഒരു കുട്ട നാരങ്ങ തിരിച്ച്‌ കൊടുത്ത്‌ വിടുന്നു. എന്ന് അൻവർ ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം...

"കളിതോക്ക്‌" അയച്ച്‌ തന്ന

യൂത്ത്‌ ലീഗിന് സ്നേഹപൂർവ്വം

"ഒരു കൊട്ട നാരങ്ങ" തിരിച്ച്‌

കൊടുത്ത്‌ വിടുന്നു..

പരിമിതി മാത്രമുള്ള യൂത്ത്‌ ലീഗിന്

വെള്ളം കലക്കാൻ ഇരിക്കട്ടേ..

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസത്തേക്ക് മഴ

ഡൽഹിയിൽ 6 വയസുകാരന്‍റെ ചെവി കടിച്ചെടുത്ത് വളർത്തുനായ; ഉടമ അറസ്റ്റിൽ

വായു മലിനീകരണം രൂക്ഷം; 50 ശതമാനം ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം നിർദേശിച്ച് ഡൽഹി സർക്കാർ

രാഹുലിനെതിരേ വീണ്ടും ശബ്ദരേഖ; പ്രതിരോധത്തിൽ കോൺഗ്രസും യുഡിഎഫും

എത്യോപ്യയിൽ അഗ്നിപർവത സ്ഫോടനം; കണ്ണൂരിൽ നിന്നുള്ള വിമാനം വഴിതിരിച്ചുവിട്ടു