പി.വി. അൻവർ 
Kerala

മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; ആരോപണം തുടർന്ന് അൻവർ

കോഴിക്കോട് മുതലക്കുളം മൈ‌താനത്ത് നടന്ന ആക്ഷൻ കമ്മിറ്റി വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.

കോഴിക്കോട്: എഡിജിപിയെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് എംഎൽഎ പി.വി. അൻവർ. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുകയാണ്. കൈ പിടിച്ച് വലിച്ചാലും കാൽ പിടിച്ച് വലിച്ചാലും കെട്ട് വിടാൻ തയാറല്ല. എന്താ കാരണമെന്ന് അറിയില്ല. ജനങ്ങൾ പരിശോധിക്കട്ടെ. എഡിജിപി എം.ആർ. അജിത് കുമാറിനു മേൽ ഒരു പരുന്തും പറക്കില്ലെന്നും അൻവർ ആരോപിച്ചു. മാമി തിരോധാനക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മുതലക്കുളം മൈ‌താനത്ത് നടന്ന ആക്ഷൻ കമ്മിറ്റി വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അൻവർ.

എസ് പി സുജിത് ദാസിനെതിരേയും അൻവർ ആരോപണങ്ങൾ ഉന്നയിച്ചു എംഡിഎംഎ കേസിൽ നൂറിലേറെ ചെറുപ്പക്കാരെയാണ് എസ്പി കള്ളക്കേസിൽ കുടുക്കിയിരിക്കുന്നത്. പൊലീസിലെ ഒരു സംഘമാണ് ലഹരിക്കച്ചവടം നടത്തുന്നത്. സാധനം കൊണ്ടു വന്ന് ഏജന്‍റുമാരെ ഏൽപ്പിക്കുന്നത് ഇവരാണ്. പണം മുടക്കുന്നതും ലാഭം എടുക്കുന്നതും ഇവരാണ്. കേസ് വേണം എന്നതു കൊണ്ടു നിരപരാധികളെ കുടുക്കുകയാണ് സുജിത് ദാസ്. സർക്കാരിനു മുന്നിൽ‌ ഏറ്റവും കൂടുതൽ എംഡിഎംഎ പിടിച്ചവനാണെന്നും അൻവർ ആരോപിച്ചു.

പാനൂരിൽ 17കാരൻ കുഴഞ്ഞു വീണു മരിച്ചതിനു പിന്നിൽ മയക്കു മരുന്നു ലോബിയാണെന്നും എംഎൽഎ ആരോപിച്ചു. കുടുംബം പരാതി നൽ‌കിയിട്ടും ആരെയും ചോദ്യം ചെയ്യാൻ പൊലീസ് തയാറായില്ല. കുട്ടി പേര് വെളിപ്പെടുത്തിയ ചിലർ രാഷ്ട്രീയ സ്വാധീനത്താൽ രക്ഷപ്പെടുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

കർണാടകയിലെ കോൺഗ്രസ് എംഎൽഎയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; വീണ്ടും വോട്ടെണ്ണാൻ നിർദേശം

പാലക്കാട്ട് യുവതി തൂങ്ങിമരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ

മനുഷ്യരെ ആക്രമിക്കുന്ന തെരുവുനായകൾക്ക് ജീവപര്യന്തം തടവ്; ഉത്തരവിറക്കി ഉത്തർപ്രദേശ് സർക്കാർ

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം നിയമനം ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് തന്ത്രിമാർ