Kerala

ഹൈക്കോടതി കോഴ കേസ്; നിര്‍മ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു

നിർമ്മാതാവിൽ നിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സൈബിക്കെതിരെ ഉയർന്ന ആരോപണം. നിര്‍മ്മാതാവിനെതിരെ മീടു കേസ് ഉയര്‍ന്നുവന്നതോടെ കേസ് അഭിഭാഷകർ ഏറ്റെടുക്കുകയായിരുന്നു

Namitha Mohanan

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ അഭിഭാഷകൻ സൈബി ജോസിന് പണം  നൽകിയ സിനിമ നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തു.  കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധി പ്രഖ്യാപിക്കാൻ ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സൈബി നിർമ്മാതാവിൽ നിന്ന് പണം വാങ്ങിയെന്നാണ് കേസ്. ഇതിൽ പ്രധാനപ്പെട്ട ആളാണ് സിനിമ നിർമ്മാതാവ്. പണം വാങ്ങിയത് ഫീസായിട്ടായിരുന്നെന്നായിരുന്നു സൈബിയുടെ ആരോപണം. 

നിർമ്മാതാവിൽ നിന്നും 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സൈബിക്കെതിരെ ഉയർന്ന ആരോപണം. നിര്‍മ്മാതാവിനെതിരെ മീടു കേസ് ഉയര്‍ന്നുവന്നതോടെ കേസ് അഭിഭാഷകർ ഏറ്റെടുക്കുകയായിരുന്നു. കേസിന് പിന്നാലെ നിര്‍മ്മാതാവ് ഒളിവില്‍ പോയി. പിന്നീട് കേസ് മുന്നോട്ടു കൊണ്ടുപോയത് ഭാര്യയാണ്. അതുകൊണ്ടാണ് നിർമ്മാതാവിനൊപ്പം  ഭാര്യയുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയത്. 

നേരത്തെ നല്‍കിയ മൊഴിയില്‍ തന്നെ നിർമ്മാതാവ് ഉറച്ചു നിന്നെന്നാണ് സൂചന. ഫീസ് മാത്രമാണ് അഭിഭാഷകൻ വാങ്ങിയതെന്നായിരുന്നു സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അന്നു നൽകിയ മൊഴി.

1.7 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ; ഫോൺ നമ്പറും അഡ്രസും ഉൾപ്പടെ ചോർന്നു, ആശങ്ക

ഒന്നാം ക്ലാസുകാരന്‍റെ ബാഗിന് നല്ല ഭാരം തോന്നി നോക്കി; കണ്ടത് മൂർഖൻ പാമ്പിനെ, സംഭവം കാക്കനാട്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർമാർക്ക് വിരുന്നൊരുക്കി ഗവർണർ; ആർ. ശ്രീലേഖ പങ്കെടുത്തില്ല

ഡ്രൈവർരഹിത ടാക്സി: ആ​ദ്യ ക​ൺ​ട്രോ​ൾ സെ​ന്‍റ​റിന് ​ ദുബായിൽ തുടക്കം

"ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മതത്തിന് എതിരേ എന്നാക്കുന്നു"; മാധ‍്യമങ്ങൾക്കെതിരേ എം.വി. ഗോവിന്ദൻ