ആർ ജെ ലാവണ്യ 
Kerala

ആർ ജെ ലാവണ്യ അന്തരിച്ചു

പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു സജീവമായിരുന്നു.

നീതു ചന്ദ്രൻ

ദുബായ്: ദുബായ് ആസ്ഥാനമായ റേഡിയോ കേരളം 1476 എഎമ്മി ൽ സീനിയർ റേഡിയോ ജോക്കി ആയ രമ്യാ സോമസുന്ദരം (ആർ ജെ ലാവണ്യ ) അന്തരിച്ചു. 41 വയസ്സായിരുന്നു. പതിനഞ്ചു വർഷത്തിലധികമായി മാധ്യമരംഗത്തു സജീവമായിരുന്നു. ക്ലബ്ബ് എഫ് എം,  റെഡ് എഫ് എം,  യു എഫ് എം , റേഡിയോ രസം എന്നിവിടങ്ങളിൽ ജോലി ചെയ്തു.

സംഗീത കലാകാരനായ അജിത് പ്രസാദാണ് ഭർത്താവ്. അച്ഛൻ പരേതനായ സോമസുന്ദരം. അമ്മ ശശികല . വസുന്ധര, വിഹായസ് എന്നിവർ മക്കളാണ്. തമലം മരിയൻ അപാർട്ട്മെന്‍റിൽ  പൊതുദർശനത്തിനു ശേഷം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാരം നടത്തും.

ശ്രീനിവാസന് വിട

തമിഴ്നാട്ടിലെ എസ്ഐആർ പരിഷ്കരണം; ഒരു കോടിയോളം വോട്ടർമാരെ നീക്കിയതിൽ പ്രതികരിച്ച് ഡിഎംകെ

ഗർഭിണിയായ യുവതിയെ മർദിച്ച സംഭവം; സസ്പെൻഷനിലായ സിഐക്കെതിരേ കേസെടുക്കണമെന്ന ആവശ‍്യം ശക്തം

തണുത്തു വിറച്ച് ഉത്തരേന്ത്യ; 79 വിമാനങ്ങൾ റദ്ദാക്കി

സഞ്ജു തിരിച്ചെത്തി; ബാറ്റർമാർ കസറി, ഇന്ത്യക്ക് ജയം