ബിജെപി നേതാവ് ആർ. ശ്രീലേഖ

 

File photo

Kerala

ബിജെപി മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് മത്സരിച്ചതെന്ന് ആർ. ശ്രീലേഖ

ബിജെപി മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് മത്സരിച്ചതെന്ന് ആർ. ശ്രീലേഖ

Aswin AM

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി മേയർ സ്ഥാനം വാഗ്ദാനം ചെയ്തതിനാലാണ് മത്സരിക്കാൻ തയാറായതെന്ന് ആർ. ശ്രീലേഖ. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ ആദ‍്യം വിസമ്മതിച്ചിരുന്നുവെന്നും ഒരു മാധ‍്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രീലേഖ പറഞ്ഞു.

മേയർ സ്ഥാനം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തെങ്കിലും അവസാന നിമിഷം കേന്ദ്ര നേതൃത്വം ഇടപെട്ടതിനാൽ തീരുമാനം മാറുകയായിരുന്നുവെന്നും വി.വി. രാജേഷും ആശാനാഥും നല്ല രീതിയിൽ പ്രവർത്തിക്കുമെന്ന് കേന്ദ്രത്തിന് ബോധ‍്യമായതിനാൽ ആയിരിക്കാം തീരുമാനമെന്നും ശ്രീലേഖ പറഞ്ഞു.

എന്നാൽ ഓൺലൈൻ വാർത്തകൾക്കു പുറമെ മറ്റൊന്നും അറിയില്ലെന്നും എന്താണെന്ന് അന്വേഷിക്കെട്ടെയെന്നും തിരുവനന്തപുരം മേയർ വി.വി. രാജേഷ് മാധ‍്യമങ്ങളോട് പറഞ്ഞു. കോർപ്പറേഷൻ ഭരണത്തിനു വേണ്ടി ശ്രീലേഖ ഉൾപ്പടെ നന്നായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രീലങ്കൻ തീരത്ത് ഇറാൻ കപ്പലിന് നേരേ ആക്രമണം; 101 പേരെ കാണാതായി

പാക്കിസ്ഥാൻ ടെസ്റ്റ് ടീമിന് പുതിയ പരിശീലകൻ?

ആന്‍റണി രാജു ചെയ്ത കുറ്റമെന്താണ്? പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

മലയാളം ഇനി ഭരണഭാഷ; സുപ്രധാന ബില്ലിൽ ഗവർണർ ഒപ്പുവച്ചു

പി.കെ. ശശിയെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിപ്പിക്കരുത്; വി.ഡി. സതീശനെ സമീപിച്ച് നേതാക്കൾ