സംസ്ഥാനത്ത് വീണ്ടും ഫലിക്കാതെ വാക്സിൻ; പത്തനംതിട്ടയിൽ 13 കാരി മരിച്ചത് പേവിഷബാധയേറ്റെന്ന് സ്ഥിരീകരണം

 
Kerala

സംസ്ഥാനത്ത് വീണ്ടും ഫലിക്കാതെ വാക്സിൻ; പത്തനംതിട്ടയിൽ 13 കാരി മരിച്ചത് പേവിഷബാധയേറ്റ്

സംസ്ഥാനത്ത് അടുത്തിടെ മൂന്നു കുട്ടികൾക്കാണ് വാക്സിനെടുത്ത ശേഷവും പേവിഷബാധയേറ്റത്

പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും വാക്സിനെടുത്തിട്ടും പേവിഷബാധ‍‌യേറ്റു. ഏപ്രിൽ 9 ന് പത്തനംതിട്ടയിൽ 13 വയസുകാരി മരിച്ചത് പേവിഷബാധയേറ്റാണെന്ന് സ്ഥിരീകരിച്ചു. പത്തനംതിട്ട പുല്ലട് സ്വദേശിനി ഭാഗ്യലക്ഷ്മിയാണ് മരിച്ചത്. ഡിസംബർ 13 നായിരുന്നു കുട്ടിക്ക് നായയുടെ കടിയേറ്റത്.

ജില്ലാ ആശുപത്രിയിലെത്തി വാക്സിനുകളെടുത്ത് പൂർത്തിയാക്കിയിരുന്നു. തുടർന്ന് ഏപ്രിൽ 3 മുതൽ കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 9 ന് കുട്ടി മരിക്കുകയായിരുന്നു. തുടർന്ന് പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിലാണ് പോവിഷബാധ സ്ഥിരീകരിക്കുന്നത്.

സംസ്ഥാനത്ത് അടുത്തിടെ മൂന്നു കുട്ടികൾക്കാണ് വാക്സിനെടുത്ത ശേഷവും പേവിഷബാധ ഉണ്ടാകുന്നത്. പാലക്കാട് 13 കാരിയും മലപ്പുറത്ത് 6 വയസുകാരിയും മരണത്തിന് കീഴടങ്ങി. കൊല്ലം സ്വദേശിയായ 7 വയസുകാരി നിലവിൽ തിരുവനന്തപുരം എസ്ഐടിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

പോക്സോ കേസ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

ടോട്ടൽ ഫോർ യു തട്ടിപ്പ്; നടി റോമ മൊഴി നൽകി

മോശം കാലാവസ്ഥ; അസം മുഖ്യമന്ത്രി സഞ്ചരിച്ച ഇൻഡിഗോ വിമാനം വഴിതിരിച്ചു വിട്ടു

ഡൽഹിയിൽ ശക്തമായ മഴ, വെള്ളക്കെട്ട്; വിവിധയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു

വിദ‍്യാർഥിനിയെ ശല‍്യം ചെയ്തത് തടഞ്ഞു; കണ്ണൂരിൽ എസ്എഫ്ഐ നേതാവിന് കുത്തേറ്റു