അബ്ദുൽ റഹീം file image
Kerala

''റഹീം മേയ് മാസത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ''; നന്ദി അറിയിച്ച് നിയമസഹായ സമിതി

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്

കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന അബദുൾ റഹീം കേസിൽ സുപ്രിംകോടതി വിധി ആശ്വാസകരമെന്ന് റഹീം നിയമസഹായ സമിതി. ശിക്ഷാ നടപടികൾ പൂർത്തിയാക്കി മേയ് മാസത്തോടെ റഹീം പുറത്തിറങ്ങുമെന്ന് പ്രതീക്ഷയെന്നും സമിതി പറഞ്ഞു. കേന്ദ്ര സർക്കാരിനും സൗദി ഭരണ കൂടത്തിനും ഒപ്പം നിന്ന എല്ലാവർക്കും നിയമസഹായ സമിതി നന്ദി അറിയിച്ചു.

സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീം പ്രതിയായ കേസില്‍ കൂടുതൽ ശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ നൽകിയ ഹർജിയാണ് സുപ്രീം കോടതി ഞായറാഴ്ച തള്ളിയത്. ഹർജി തള്ളിയത്തോടെ ഇനി റഹീമിനെതിരെ മറ്റു നടപടികൾ ഉണ്ടാവില്ല. മോചനത്തിലേക്കും കാര്യങ്ങള്‍ ഇനി എളുപ്പമാകും.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. 2012ലാണ്​ വ​ധ​ശി​ക്ഷ വി​ധിച്ചത്​. 2026 ഡിസംബറിൽ കേസിന് 20 വർഷം തികയും. സ്വകാര്യ അവാകാശത്തിന്‍റെ അടിസ്ഥാനത്തിൽ വിധിച്ച വധശിക്ഷയാണ്​ 1.5 കോടി റിയാൽ (ഏകദേശം 34 കോടി ഇന്ത്യൻ രൂപ) ദിയാധനം സ്വീകരിച്ച്​ വാദി ഭാഗം മാപ്പ്​ നൽകിയതോടെ വധശിക്ഷ ഒഴിവാകുകയായിരുന്നു​.

സുപ്രീം കോടതിയിൽ ഗവർണർക്ക് തിരിച്ചടി; വിസി നിയമനവുമായി ബന്ധപ്പെട്ട ഹർ‌ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി

രാധിക ശരത് കുമാറിന്‍റെ അമ്മ ഗീത അന്തരിച്ചു

കാർഗോ സർവീസിനൊരുങ്ങി കൊച്ചി മെട്രൊ

പൊലീസ് യൂണിഫോമിൽ റീൽസ് ചിത്രീകരിച്ച് വനിതാ ഉദ്യോഗസ്ഥർ

പുനലൂരിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്; ശേഷം ഫെയ്സ് ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തൽ