പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുൽ ഗാന്ധിക്ക് 
Kerala

പ്രഥമ ഉമ്മൻചാണ്ടി പുരസ്കാരം രാഹുൽ ഗാന്ധിക്ക്

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരമായി നൽകുക.

തിരുവനന്തപുരം: ഉമ്മൻചാണ്ടി ഫൗണ്ടേഷന്‍റെ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം രാഹുൽ ഗാന്ധിക്ക് സമ്മാനിക്കും. ഭാരത് ജോഡോ ന്യായ് യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹാരം കണ്ടെത്താനും രാഹുൽ നടത്തിയ ശ്രമങ്ങളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. ഉമ്മൻചാണ്ടിയുടെ ആദ്യ ചരമദിനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് ഉമ്മൻചാണ്ടി ഫൗണ്ടേഷൻ പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരമായി നൽകുക. എംപി ശശി തരൂർ അടങ്ങുന്ന സംഘമാണ് രാഹുൽ ഗാന്ധിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്