രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

"ദീപ ജോസഫ് സൈബർ വെട്ടുക്കിളിക്കൂട്ടത്തിന്‍റെ നേതാവ്''; സത്യവാങ്മൂലവുമായി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത

''സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ്ബി പോസ്റ്റുകൾ വളച്ചൊടിച്ചു''

Namitha Mohanan

ന്യൂഡൽഹി: അഡ്വ. ദീപ ജോസഫിനെതിരേ രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത. ദീപ ജോസഫ് സൈബർ വെട്ടുക്കിളിക്കൂട്ടത്തിന്‍റെ നേതാവാണെന്നും താനുൾപ്പെടെയുള്ള അതിജീവിതമാരെ നിരന്തരം വേട്ടയാടുന്നുവെന്നും കാണിച്ച് യുവതി സത്യവാങ്മൂലം സമർപ്പിച്ചു.

സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ എഫ്ബി പോസ്റ്റുകൾ വളച്ചൊടിച്ചു. 2021 ൽ മാത്രം എൻറോൾ ചെയ്ത ദീപ ഫെയ്സ് ബുക്കിൽ 2017 മുതൽ സുപ്രീം കോടതി അഭിഭാഷകയെന്ന് അവകാശപ്പെട്ടുവെന്നും ഫയൽ ചെയ്ത വക്കാലത്ത് സത്യവാങ്മൂലം വ്യാജമാണെന്ന് അതിജീവിത പറയുന്നു. ഉക്രൈനിൽ നിന്നും ഫയൽ ചെയ്ത പെറ്റീഷനിലെ രേഖകൾ എംബസി സാക്ഷ്യപ്പെടുത്തിയിട്ടില്ല ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡനകേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസ്സഹർജി നൽകിയിരുന്നു. അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന കേസിൽ ദീപ ജോസഫിനെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ശബരിമല സ്വർണക്കൊള്ള: എസ്ഐടിക്ക് പാളിച്ചകൾ പറ്റിയെന്ന് വി.ഡി. സതീശൻ

സ്കൂളിൽ ലിഫ്റ്റും എസിയും, സ്പെഷ്യൽ ക്ലാസില്ലാത്ത അവധിക്കാലം: വിപ്ലവകരമായ മാറ്റത്തിന് വിദ്യാഭ്യാസ വകുപ്പ്

എംഎൽഎമാർ എന്തു ചെയ്താലും ജനം അറിയും; ശ്രദ്ധേയമായി എംഎൽഎ ട്രാക്ക് വെബ്സൈറ്റ്

കത്തിക്കയറി സ്വർണം; പവന് 5,000 ത്തോളം രൂപയുടെ വർധന

നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക്പോര്