Rahul Mamkootathil file
Kerala

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി ഈ മാസം 17ന് പരിഗണിക്കും

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്

MV Desk

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാർച്ചുമായി ബന്ധപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ജാമ്യാപേക്ഷ ഈ മാസം 17 പരിഗണിക്കാൻ ജില്ലാ സെഷൻസ് കോടതി. ചൊവ്വാഴ്ച അറസ്റ്റിലായ രാഹുലിന്‍റെ ജാമ്യാപേക്ഷ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി (3) തള്ളിയിരുന്നു. പിന്നാലെ ഈ മാസം 22 വരെ രാഹുലിനെ റിമാൻഡ് ചെയ്തിരുന്നു. തുടർന്നാണ് രാഹുൽ ജില്ലാ കോടതിയെ സമീപിച്ചത്.

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തനിക്ക് വലിയ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ നിന്ന് വന്നതെന്നും രാഹുൽ കോടതിയെ അറിയിച്ചിരുന്നു. അതേത്തുടർന്നാണ് വിശദമായ പരിശോധനയ്ക്ക് നിർദേശം നൽകി. എന്നാൽ പരിശോധനയിൽ രാഹുൽ ക്ലിനിക്കലി ഫിറ്റാണെന്ന് ഡോക്‌ടർ മാർ റിപ്പോർട്ട് നൽ‌കിയതോടെ കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു. കന്‍റോൺമെന്‍റ് പൊലീസ് രജിസ്റ്റർ ചെയ്ത മറ്റു രണ്ടു കേസുകളിലും രാഹുൽ പ്രതിയാണ്. ചൊവ്വാഴ്ച രാവിലെയാണ് രാഹുലിനെ പത്തനംതിട്ടയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. കേസിൽ നാലാം പ്രതിയാണ് രാഹുൽ.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു; അബദ്ധത്തിൽ നീക്കിയതെന്ന് മെറ്റ

വടകര ലഹരി കേസ്; രണ്ടാം പ്രതി കീർത്തനയ്ക്ക് ജാമ്യം

മെസിയുടെ കേരള സന്ദർശനം; പണമിടപാടിൽ 'ഫെമ' ലംഘനം

കയ്പ്പമംഗലം അപകടം; ജില്ലയിലെ ദേശീയപാതകളിൽ സംയുക്ത പരിശോധനയ്ക്ക് കളക്റ്ററുടെ നിർദേശം

ഭാര്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിൽ‌ പ്രതികാരം; സ്കൂൾ ഉച്ച ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ