രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: രണ്ടാം കേസിലും മുൻകൂർ ജാമ്യം തേടി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഹർജി ശനിയാഴ്ച തന്നെ അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യം.
തിരുവനന്തപുരം സെഷന് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റു തടഞ്ഞതോടെയാണ് തിരക്കിട്ട നീക്കവുമായി രാഹുൽ രംഗത്തെത്തിയത്.
ആരാണ് പരാതക്കാരിയെന്ന് പോലും അറിയില്ലെന്നും കേസിൽ വ്യക്തതയില്ലെന്നും ഹർജിയിൽ രാഹുൽ വാദിക്കുന്നു. കെപിസിസിക്ക് 23 കാരി നൽകിയ പരാതിയിലാണ് രാഹുൽ ഇപ്പോൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.