രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചെങ്കിലും രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പദവിയിൽ തുടരും. എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം കോൺഗ്രസ് നേതൃത്വം തള്ളി. വിഷയത്തിൽ സംഘടനാപരമായ നടപടി മാത്രം മതിയെന്നാണ് പാർട്ടി നേതൃത്വത്തിന്‍റെ തീരുമാനം. വിവാദമായ ആരോപണങ്ങൾ പരിശോധിക്കാൻ അന്വേഷണ സമിതിയെ നിയമിക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്.
അശ്ലീല സന്ദേശം അയച്ചുവെന്ന് യുവനടി ആരോപണം ഉയർന്നതിനു പിന്നാലെയാണ് രാഹുൽ പ്രതിസന്ധിയിലായത്. തൊട്ടു പിന്നാലെ രാഹുലിന്‍റെ ചാറ്റ് സ്ക്രീൻ ഷോട്ടുകളും ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന ശബ്ദരേഖയും പുറത്തു വന്നിരുന്നു. ഇതിനെ പിന്നാലെയാണ് രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് സ്ഥാനം രാജി വച്ചത്.
ധാർമികതയുടെ പുറത്താണ് രാജി വച്ചതെന്ന് അടൂരിലെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ അവകാശപ്പെട്ടിരുന്നു.