രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

ബലാത്സംഗക്കേസ്; രാഹുലിനെ ജയിലിലേക്ക് മാറ്റി, മുട്ടയെറിഞ്ഞ് പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ

പത്തനംതിട്ട ജുഡീഷ‍്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ ശേഷമാണ് രാഹുലിനെ ജയിലിലേക്ക് മാറ്റിയത്

Aswin AM

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് മാവേലിക്കര സ്പെഷ‍്യൽ സബ് ജയിലിലേക്ക് മാറ്റി. പത്തനംതിട്ട ജുഡീഷ‍്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്‍റെ മുന്നിൽ ഹാജരാക്കിയ ശേഷമാണ് രാഹുലിനെ ജയിലിലേക്ക് മാറ്റിയത്.

ജയിലിനു മുന്നിൽ വച്ച് യുവമോർച്ച പ്രവർത്തകർ രാഹുലിനു നേരെ മുട്ടയെറിഞ്ഞ് പ്രതിഷേധിച്ചു. പിന്നാലെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. രാഹുലിന്‍റെ ജാമ‍്യാപേക്ഷയിൽ തിരുവല്ല ജുഡീഷ‍്യൽ ഒന്നാം ക്ലാസ് കോടതി വെള്ളിയാഴ്ച വിധി പറയും. മൂന്നു ദിവസത്തേക്കായിരുന്നു രാഹുലിനെ എസ്ഐടി കസ്റ്റഡിയിൽ വിട്ടത്. എന്നാൽ ചോദ്യം ചെയ്യലിനോട് രാഹുൽ പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം.

"ആദ‍്യം കീഴടങ്ങൂ, എന്നിട്ടാവാം ചർച്ച": ഡോണൾഡ് ട്രംപ്

10 വർഷം മുൻപ് യുവാക്കളായിരുന്നവർ വീണ്ടും മത്സരിക്കാനൊരുങ്ങുന്നു; സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വിമർശനം

ഇസ്രയേൽ- ഇറാൻ സംഘർഷം: ചില രാജ‍്യങ്ങൾ മധ‍്യസ്ഥതയ്ക്കുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് ഇറാൻ പ്രസിഡന്‍റ്

നിയമസഭാ തെരഞ്ഞെടുപ്പ്: എലത്തൂർ‌ സീറ്റ് എൻസിപിക്ക്, സിപിഎം ജില്ലാ കമ്മിറ്റിയിൽ തീരുമാനം

തൃശൂരിൽ കോൺഗ്രസ് നേതാവ് ബിജെപിയിൽ‌ ചേർന്നു