രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: ലൈംഗിക പിഡനക്കേസിൽ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അഡ്വ. എസ്. രാജീവാണ് രാഹുലിനായി ഹാജരാവുന്നത്. വ്യാഴാഴ്ച തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്.
പ്രഥമദൃഷ്ട്യാ കുറ്റക്കാരമെന്ന് വ്യക്തമാക്കിയായിരുന്നു സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയത്. അതേസമയം , 9 ദിവസങ്ങളായി രാഹുൽ ഒളിവിലാണ്. നിലവിൽ 2 കേസുകളാണ് രാഹുലിനെതിരേ ഉള്ളത്. രാഹുലിനെ പിടികൂടാനായുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ്.