Kerala

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ 2,21,986 വോട്ടുകൾ നേടിയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിൻ്റെ പുതിയ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുപ്പെട്ടു. യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ 2,21,986 വോട്ടുകൾ നേടിയാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലേക്ക് മത്സരിച്ച ഐ ഗ്രൂപ്പ് സ്ഥാനാർത്ഥിയായ അബിൻ വർക്കിയ്ക്ക് 1,68,588 വോട്ടുകളാണ് ലഭിച്ചത്. എ ഗ്രൂപ്പ് സ്ഥാനാർത്ഥിയായാണ് രാഹുൽ മാങ്കൂട്ടത്തിൽ മത്സരിച്ചത്. സംഘടനയെ കൂടുതല്‍ മികവോടെ ഒറ്റക്കെട്ടായി നയിക്കുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 2 മാസം മുൻപാണ് തെരഞ്ഞെടുപ്പ് നടന്നത്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്