Kerala

വാസവനും നേതാക്കൾക്കും ഇസിജിക്കായി പാമ്പാടി ആശുപത്രിയിലേക്ക് സ്വാഗതം..; പരിഹസിച്ച് രാഹുൽ

2024, 2026 തിരഞ്ഞെടുപ്പുകളുടെ ട്രെയ്‌ലറും ടീസറുമാണ് ഈ 2023 ഫലമെന്ന് ഭരണത്തിലിരിക്കുന്നവർ മനസിലാക്കിയാൽ നന്ന്

MV Desk

കോട്ടയം: 53 വർഷമായി പുതുപ്പള്ളിക്കാർ അനുഭവിക്കുന്ന വികസനവും കരുതലും സേവനവും ഇല്ലെന്നു സ്ഥാപിക്കാൻ ശ്രമിച്ചവരുടെ ചെകിട്ടത്തേറ്റ അടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ചാണ്ടി ഉമ്മന്‍റെ റെക്കോർഡ് ഭൂരിപക്ഷം കണ്ട് മന്ത്രി വി.എൻ. വാസവൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾക്ക് അത്യാവശ്യത്തിന് ഇസിജി എടുക്കണമെങ്കിൽ ഉമ്മൻ ചാണ്ടി കൊണ്ടുവന്ന പാമ്പാടിയിലെ ആശുപത്രിയിലേക്ക് വരാമെന്ന് അദേഹം പരിഹസിച്ചു.

പൊതുമരാമത്ത് മന്ത്രി പി .മുഹമ്മദ് റിയാസിന്‍റെ റോഡുകൾ കുറച്ച് കുണ്ടും കുഴിയും നിറഞ്ഞതാണെങ്കിലും, ഉമ്മൻ ചാണ്ടിയും ജനങ്ങളും തമ്മിലുള്ള ബന്ധം വളരെ സ്മൂത്തായി പോകുന്നുവെന്നതിന്‍റെ തെളിവാണ് റെക്കോർഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മൻ കാട്ടിത്തന്നത്. എത്ര ദുഷ്പ്രചാരങ്ങളാണ് ഇവിടെ നടന്നത്. ഇവിടുത്തെ ജനങ്ങൾക്ക് നേരിട്ടു ബോധ്യപ്പെട്ട 53 വർഷത്തെ വികസനവും സേവനവും കരുതലും ഇല്ലായെന്നു സ്ഥാപിക്കാൻ ശ്രമിച്ചവർക്ക് ചെകിട്ടത്തു കിട്ടിയ അടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. 2024, 2026 തിരഞ്ഞെടുപ്പുകളുടെ ട്രെയ്‌ലറും ടീസറുമാണ് ഈ 2023 ഫലമെന്ന് ഭരണത്തിലിരിക്കുന്നവർ മനസിലാക്കിയാൽ നന്നെന്നും അദേഹം കൂട്ടിച്ചേർത്തു.

ചാനൽ റേറ്റിങ് തട്ടിപ്പ്: ആരോപണം കേന്ദ്രം അന്വേഷിക്കും

ശബരിമല വരുമാനത്തിൽ വൻ വർധന; ഇതുവരെ കിട്ടിയത് 210 കോടി രൂപ

ജഗന്നാഥ ക്ഷേത്രത്തിലെ രത്നസിംഹാസനം കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ; സുരക്ഷയെവിടെയെന്ന് ചോദ്യം

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു

സാമ്പത്തിക ബാധ്യത; ചാലക്കുടിയിൽ വയോധികൻ ആത്മഹത്യ ചെയ്തു