Rahul mamkootathil and Shafi Parambil 
Kerala

രാഹുലിനെ മണ്ഡലത്തിലെത്തിക്കാൻ ഷാഫി; പാലക്കാട് എ ഗ്രൂപ്പിന്‍റെ രഹസ്യ യോഗം ചേർന്നു

വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്‍റെ നീക്കം

പാലക്കാട്: ലൈംഗികാരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മണ്ഡലത്തിൽ സജീവമാക്കാൻ ഷാഫി പറമ്പിലിന്‍റെ നീക്കം. പാലക്കാട് ഷാഫിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് യോഗം ചേർന്നതായി റിപ്പോർട്ട്.

കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രന്‍റെ വീട്ടിലായിരുന്നു യോഗം. രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് വീണ്ടും എങ്ങനെ എത്തിക്കുമെന്നായിരുന്നു യോ​ഗത്തിലെ ചർച്ചാ വിഷയമെന്നാണ് വിവരം.

വിവിധ ക്ലബ്ബുകളുടെയും സംഘടനകളുടെയും പരിപാടികളിൽ രാഹുലിനെ പങ്കെടുപ്പിക്കാനാണ് എ ഗ്രൂപ്പിന്‍റെ നീക്കം. മണ്ഡലത്തിൽ നിന്ന് ഏറെ നാൾ വിട്ടുനിന്നാൽ പ്രതിസന്ധിയുണ്ടാവുമെന്ന് യോഗം വിലയിരുത്തി. വ്യാഴാഴ്ച വൈകിട്ടായിരുന്നു എ ഗ്രൂപ്പിന്‍റെ രഹസ്യ യോഗം. വ്യാഴാഴ്ച പാലക്കാടെത്തിയ ഷാഫി മാധ്യമങ്ങളോട് പ്രതികരിക്കാൻ തായാറായിരുന്നില്ല. പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.

നിയമസഭയിലെ ഓണാഘോഷത്തിനിടെ ജീവനക്കാരൻ കുഴഞ്ഞു വീണു മരിച്ചു

"ചെമ്പടയ്ക്ക് കാവലാൾ"; മുഖ്യമന്ത്രിയെ പാടിപ്പുകഴ്ത്തി സെക്രട്ടേറിയറ്റ് ജീവനക്കാർ

ദുരന്ത ഭൂമിയായി അഫ്ഗാനിസ്ഥാൻ; സഹായ വാഗ്ദാനവുമായി ഇന്ത്യ, 15 ടൺ ഭക്ഷ്യവസ്തുക്കൾ ഉടൻ എത്തിക്കും

"ബ്രാഹ്മണർ ഇന്ത്യൻ ജനതയുടെ ചെലവിൽ ലാഭം കൊയ്യുന്നു"; താരിഫ് യുദ്ധത്തിൽ അടുത്ത അടവുമായി പീറ്റർ നവാരോ

ശബരിമല യുവതി പ്രവേശനം; സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്തുന്നതിൽ വ്യക്തത വരുത്തുമെന്ന് ദേവസ്വം ബോർഡ്