രാഹുൽ മാങ്കൂട്ടത്തിൽ

 

File

Kerala

രാഹുലിനെതിരേ പരാതി നൽകാൻ ആളുകളെ തേടി പൊലീസ്

ആരോപണങ്ങളിൽ ആരും പരാതിയുമായി പൊലീസിനെ സമീപിക്കാത്തതിനാൽ, പരാതിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിൽ അന്വേഷണസംഘം

Thiruvananthapuram Bureau

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടം എംഎൽഎയ്ക്കെതിരായ ആരോപണങ്ങളിൽ ആരും പരാതിയുമായി പൊലീസിനെ സമീപിക്കാത്തതിനാൽ, പരാതിക്കാരെ കണ്ടെത്താനുള്ള ശ്രമത്തിൽ അന്വേഷണസംഘം. മാധ്യമങ്ങളിലും ഓൺലൈനുകളിലും അഭിമുഖമായും ശബ്ദസന്ദേശമായും ഉയർന്ന പരാതികളിൽ, അതിജീവിതകളായ പെൺകുട്ടികളെ കണ്ടെത്താനാണ് കഴിഞ്ഞ ദിവസം ചേർന്ന ക്രൈംബ്രാഞ്ച് യോഗത്തിലെ തീരുമാനം.

നിലവിൽ മാധ്യമ വാർത്തകൾ ചൂണ്ടിക്കാട്ടി മറ്റുള്ളവർ നൽകിയ പരാതികളാണ് ഏറെയും. ഇതിൽ പൊലീസ് സ്റ്റേഷനിൽ നേരിട്ട് പരാതിനൽകിയവരും കുറവാണ്. ഒന്നോ രണ്ടോ പരാതികൾമാത്രമാണ് നേരിട്ട് സ്റ്റേഷനിൽ ലഭിച്ചത്. ബാക്കിയെല്ലാം ഇ-മെയിലായി ലഭിച്ചവയാണ്. ഇങ്ങനെ പരാതിനൽകിയവരെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങും. കൂടുതൽ വിവരങ്ങളോ തെളിവുകളോ ഉണ്ടെങ്കിൽ ശേഖരിക്കും.

എന്നാൽ, ഇതുമാത്രം അടിസ്ഥാനമാക്കി അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാകുമോയെന്ന സംശയവും പൊലീസിനുണ്ടെന്നതിനാലാണ് ശബ്ദ സന്ദേശങ്ങൾ പരിശോധിച്ച് ഇരകളായ പരാതിക്കാരെ കണ്ടെത്താൻ ശ്രമിക്കുന്നത്. ഇരകളാക്കപ്പെട്ട പെൺകുട്ടികളുടെ ശബ്ദസന്ദേശങ്ങളുടെയും ഫോൺ സംഭാഷണങ്ങളുടെയും ഉറവിടം കണ്ടെത്തുകയാണ് പ്രധാനമെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.

അതിനിടെ യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജതിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ മൊഴിയെടുക്കാൻ രാഹുൽ എത്താതിരുന്നതിനാൽ പ്രത്യേക ദൂതൻവഴി വീണ്ടും നോട്ടീസ് നൽകാനാണ് തീരുമാനം.

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി കാത്ത് കേരളം

രാഹുലിന് ബെംഗളൂരുവിൽ ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടു പേർ പിടിയിൽ

വൻ ജനക്കൂട്ടമുണ്ടാകും; ടിവികെയുടെ റാലിക്ക് അനുമതിയില്ല

"ചോറ് ഇവിടെയും കൂറ് അവിടെയും"; തരൂരിന് കോൺഗ്രസ് വിട്ട് പോകാമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

പുടിന് പ്രധാനമന്ത്രി ഭഗവദ് ഗീത നൽകിയതിൽ തെറ്റില്ലെന്ന് ശശി തരൂർ