വി.ഡി. സതീശൻ |രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുലിനൊപ്പം വേദിയിലിരിക്കാൻ വിസമ്മതിച്ച് സതീശൻ; പിന്നാലെ എംഎൽഎ വേദി വിട്ടു

രാഹുൽ വേദിവിട്ട് പോയാലേ പരിപാടിയിൽ പങ്കെടുക്കൂ എന്ന് സതീശൻ നിലപാട് കടുപ്പിക്കുകയായിരുന്നു

Namitha Mohanan

തിരുവനന്തപുരം: ആശാപ്രവർത്തകരുടെ രാപ്പകൽ സമരത്തിന്‍റെ സമാപന വേദിയിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം വേദി പങ്കിടാൻ വിസമ്മതിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ വേദിവിട്ട് പോയാലേ പരിപാടിയിൽ പങ്കെടുക്കൂ എന്ന് സതീശൻ നിലപാട് കടുപ്പിച്ചതോടെ രാഹുൽ വേദിവിട്ടു. തുടർന്ന് സതീശൻ പോയശേഷം രാഹുൽ വീണ്ടും വേദിയിലെത്തുകയും ചെയ്തു.

സമരവേദിയില്‍ നിന്ന് ആരും ഇറക്കിവിട്ടില്ലെന്നും ട്രെയിനില്‍ പോകാനാണ് ഇറങ്ങിയതെന്നും രാഹുല്‍ വിശദീകരിച്ചു. വാർത്ത കണ്ടാണ് തിരികെ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വീണ്ടും സംസ്ഥാനതലത്തില്‍ സജീവമാകാനുള്ള രാഹുലിന്റെ ശ്രമങ്ങൾക്ക് സതീശൻ തടയിട്ടു എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വേദിയിലുണ്ടായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രാഹുലുമായി സംസാരിക്കാനോ ഹസ്തദാനം നൽകാനോ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.

ജൻ സുരജ് പ്രവർത്തകന്‍റെ മരണം; ബിഹാർ മുൻ എംഎൽഎ അറസ്റ്റിൽ

"തരം താഴ്ന്ന നിലപാട്, മുഖ‍്യമന്ത്രിയെ തകർക്കാമെന്ന് കരുതേണ്ട; പിഎംഎ സലാമിനെതിരേ സിപിഎം

"കോൺഗ്രസിൽ നിലവിൽ സമാധാന അന്തരീക്ഷം"; നിലനിർത്തി പോയാൽ മതിയെന്ന് കെ. സുധാകരൻ

ചരിത്ര നേട്ടം; കേരളത്തിന്‍റെ അതിദാരിദ്ര‍്യ മുക്ത പ്രഖ‍്യാപനത്തെ പ്രശംസിച്ച് ചൈനീസ് അംബാസിഡർ

"അതിദാരിദ്ര്യ നിർമാർജന പ്രഖ്യാപനം പിആർ വർക്ക്; സർക്കാർ പറയുന്ന കണക്കുകൾക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖർ