Kerala

''ഫാദർ ഇൻലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെ പറ്റി പറയുമ്പോൾ വിഡി പണ്ട് വായിച്ച പുസ്തകത്തെ പറ്റി പറയും, സോ അസൂയ തുടരുക''

ഫാദര്‍ ഇന്‍ലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെ പറ്റി പറയുമ്പോള്‍ വി ഡി പണ്ട് വായിച്ച പുസ്തകത്തെ പറ്റി പറയും

വി ഡി സതീശനെതിരെയുള്ള പൊതുമരാമത്ത് മന്ത്രിയുടെ വിമർശനങ്ങളെ പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തിൽ. ഫാദര്‍ ഇന്‍ലോയ്ക്കും, സണ്‍ ഇന്‍ലോയ്ക്കും കേരളത്തിന്‍റെ പ്രതിപക്ഷ നേതാവിനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമെന്നായിരുന്നു യൂത്ത് കോൺഗ്രസ് നേതാവിന്‍റെ പ്രതികരണം. ഫാദര്‍ ഇന്‍ലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെ പറ്റി പറയുമ്പോള്‍ വി ഡി പണ്ട് വായിച്ച പുസ്തകത്തെ പറ്റി പറയുമെന്നും അതുകൊണ്ടു തന്നെ അസൂയ തുടരുമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റ് ഇങ്ങനെ.......

'ഫാദർ ഇൻലോയ്ക്കും, സൺ ഇൻലോയ്ക്കും കേരളത്തിന്‍റെ പ്രതിപക്ഷ നേതാവിനോട് അസ്വസ്ഥത തോന്നുന്നത് സ്വാഭാവികമാണ്.

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ,

നിങ്ങളുടെ പ്രതിരോധം ഭേദിക്കുന്ന പ്രസംഗം,

സഭയിലെ ചടുലമായ സമര ഏകോപനങ്ങൾ,

സഭയ്ക്ക് പുറത്ത് ജനപക്ഷ വിഷയങ്ങൾ ഏറ്റെടുത്ത് നടത്തുന്ന തുടർ പ്രവർത്തനങ്ങൾ ....

അങ്ങനെ നിങ്ങൾക്ക് അസൂയപ്പെടാൻ എണ്ണിയാലൊതുങ്ങാത്ത കാരണങ്ങൾ ഉണ്ട്.....

ഫാദർ ഇൻലോ പണ്ട് നടത്തിയ ഗുണ്ടായിസത്തെ പറ്റി പറയുമ്പോൾ VD പണ്ട് വായിച്ച പുസ്തകത്തെ പറ്റി പറയും.

സോ അസൂയ തുടരുക'

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ