ഉമ്മൻ ചാണ്ടിയെ മറക്കാതെ പുതുപ്പള്ളി; പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി

 
Kerala

ഉമ്മൻ ചാണ്ടിയെ മറക്കാതെ പുതുപ്പള്ളി; പുഷ്പാർച്ചന നടത്തി രാഹുൽ ഗാന്ധി

രാഷ്ട്രീയ, മത, സാമുദായിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

പുതുപ്പള്ളി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണയിൽ പുതുപ്പള്ളി. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അദ്ദേഹത്തിന്‍റെ കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി. പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ സ്മൃതിതരംഗം പരിപാടിയിലും രാഹുൽ പങ്കെടുക്കും. രാഷ്ട്രീയ, മത, സാമുദായിക നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.

വെള്ളിയാഴ്ച രാവിലെ സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കല്ലറയിൽ പ്രാർഥന നടത്തിയിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാർ, കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാണക്കാട് സാദി‌ഖലി, ശിഹാബ് തങ്ങൾ, എംപിമാരായ കെ.സുധാകരൻ, കൊടിക്കുന്നേൽ സുരേഷ്, ആന്‍റോ ആന്‍റണി എംഎൽഎമാരായ ഷാഫി പറമ്പിൽ, പി.സി. വിഷ്ണുനാഥ് എന്നിവർ പൊതു സമ്മേളനത്തിൽ പങ്കെടുക്കും.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്