Kerala

ആൻഡമാൻ, നിക്കോബാർ ദ്വീപുകളിൽ കാലവർഷം 24 മണിക്കൂറിനുള്ളിൽ എത്തും: കേരളത്തിൽ 5 ദിവസം മഴയ്ക്ക് സാധ്യത

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ വ്യാഴാഴ്ച്ച ചൂടും കൂടിയ കാലാവസ്ഥയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്

MV Desk

അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം നിക്കോബർ , തെക്കൻ ആന്തമാൻ കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി, മിന്നൽ, കാറ്റ് എന്നിവയോടുകൂടിയ മഴക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര പ്രദേശങ്ങൾ ഒഴികെയുള്ള ജില്ലകളിൽ വ്യാഴാഴ്ച്ച ചൂടു കൂടിയ കാലാവസ്ഥയ്ക്കുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്.

"തെറ്റ് ചെയ്തിട്ടില്ല, സ്വാമി ശരണം'': അറസ്റ്റിൽ പ്രതികരിച്ച് തന്ത്രി കണ്ഠര് രാജീവര്

തന്ത്രിയെ ബലിയാടാക്കി മറ്റാരോ രക്ഷപെടാൻ ശ്രമിക്കുന്നു; ഒരു തെറ്റും ചെയ്യാത്ത ആളാണ് കണ്ഠര് രാജീവരെന്ന് രാഹുൽ ഈശ്വർ

''സ്വർണക്കൊള്ള കേസിൽ സർക്കാരോ മുന്നണിയോ ഇടപെടില്ല, കുറ്റക്കാർ രക്ഷപെടാൻ പാടില്ല'': ടി.പി. രാമകൃഷ്ണൻ

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 9 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

ഇടുക്കിയിൽ വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്റ്റർ പിടിയിൽ