മഴ കനക്കും, ഏഴ് ജില്ലകളിൽ യെലോ അലർട്ട്

 

AI Image

Kerala

മഴ കനക്കും, ഏഴ് ജില്ലകളിൽ യെലോ അലർട്ട്

തിങ്കളാഴ്ച മൂന്ന് ജില്ലകളിലും ചൊവ്വാഴ്ച നാല് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്

Manju Soman

തിരുവനന്തപുരം: സംസ്ഥാനത്തിൽ വേനൽമഴ അതിശക്തമാകും. ഞായറാഴ്ച സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ച മൂന്ന് ജില്ലകളിലും ചൊവ്വാഴ്ച നാല് ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് തിങ്കളാഴ്ച യെലോ അലർട്ട് പ്രഖ്യാപിച്ചത്. 12ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെലോ അലർട്ട് ആയിരിക്കും.

മഴയ്ക്കൊപ്പം മിന്നലും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കർശന നിർദേശമുണ്ട്. തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം. മലയോര മേഖലകളിൽ ഉരുൾപൊട്ടൽ, മണ്ണൊലിപ്പ് സാധ്യതയുള്ളതിനാൽ കൂടുതൽ ജാഗ്രത വേണം. അധികൃതരുടെ നിർദേശപ്രകാരം മാറിതാമസിക്കണം. രാത്രികാല മലയോര യാത്രകൾക്കു നിയന്ത്രണം ഏർപ്പെടുത്തി. മഴ ശക്തമാകുന്ന സാഹചര്യത്തിൽ നദികളിലും തോടുകളിലും ഇറങ്ങുന്നത് ഒഴിവാക്കണം.

ഇനി 'ദളപതി' സർക്കാർ, തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്

മുഖ്യമന്ത്രി ആര്?സസ്പെൻസ് തുടരുന്നു, പ്രഖ്യാപനം ഉടൻ

മുഖ്യമന്ത്രിയെ തീരുമാനിച്ചാലും കസേരകളി തീരില്ല; കെപിസിസി പ്രസിഡന്‍റ് മാറും

കാലവർഷം വരുന്നു; മേയ് അവസാനത്തോടെ മഴ ശക്തമാകും

സെക്രട്ടേറിയറ്റിലെ ഫയലുകൾ മുക്കിയത് അന്വേഷിക്കും