ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമീപനത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. പ്രശ്നത്തിന്‍റെ കാരണമറിയാതെ പ്രതികരിക്കാനില്ലെന്നും സുരേഷ് ഗോപി ജെന്‍റിൽമാനാണെന്നുമാണ് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നത്.
മാധ്യമപ്രവർത്തകരെ അടക്കം ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ജബൽപൂരിൽ ആക്രമണത്തിന് ഇരയായ വൈദികര്‍ക്ക് നീതി ഉറപ്പാക്കും. വഖഫ് വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഈ വിഷയങ്ങള്‍ വിവാദമാക്കുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.