ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന്‍റെ റീൽസ് ചിത്രീകരണം

 
Kerala

ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ രാജീവ് ചന്ദ്രശേഖറിന്‍റെ റീൽസ് ചിത്രീകരണം

വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രമേ നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാവൂ എന്നായിരുന്നു ഹൈക്കോടതി വിധി

തൃശൂർ: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്ര വളപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്‍റെ റീൽസ് ചിത്രീകരണം. നടപ്പന്തലിലും ദീപസ്തംഭത്തിനു മുന്നിലും നിന്നുള്ള വീഡിയോകൾ ചിത്രീകരിച്ചാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വിവാഹങ്ങൾക്കും ആചാരപരമായ കാര്യങ്ങൾക്കും മാത്രമേ നടപ്പന്തലിൽ വീഡിയോ ചിത്രീകരിക്കാവൂ എന്നായിരുന്നു ഹൈക്കോടതി വിധി. ഇത് ലംഘിച്ചാണ് രാജീവ് ചന്ദ്രശേഖറിന്‍റെ റീൽസ് ചിത്രീകരണം.

മുൻപ് നടപ്പന്തലിൽ കേക്ക് മുറിച്ച് റീൽസെടുത്ത ജസ്ന സലിമിനെതിരേ വലിയ വിമർശനം ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

സെലിബ്രിറ്റികളോ വ്ളോഗർമാരോ ആരും തന്നെ ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുകയോ സമൂഹ മാധ്യമത്തിൽ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

മനുഷ്യ-​വന്യജീവി സംഘര്‍ഷം: നിയമനിർ​മാണവുമായി സർക്കാർ മുന്നോട്ട്, കരട് ബില്‍ നിയമവകുപ്പിന്‍റെ പരിഗണനയിൽ

ഗവർണറുടെ അധികാരങ്ങളും ചുമതലകളും പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പുസ്തകത്തിൽ ഉൾപ്പെടുത്തി സർക്കാർ

മണിപ്പുരിൽ നിന്നും വൻ ആയുധശേഖരം പിടികൂടി

"അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്''; കുറിപ്പുമായി വിഎസിന്‍റെ മകൻ

ഒരോ വിദ്യാർഥിക്കും 25,000 രൂപ വീതം; 235 കോടി രൂപ കൈമാറി മധ്യപ്രദേശ് മുഖ്യമന്ത്രി