.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

മാ​​ധ്യ​​മ സ്വാ​​ത​​ന്ത്ര്യം: കേ​​ര​​ള​​ത്തി​​ൽ ഇ​​ര​​ട്ട​​ത്താ​​പ്പ്

ത്രി​​പു​​ര, പ​​ശ്ചി​​മ ബം​​ഗാ​​ൾ തു​​ട​​ങ്ങി വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ നി​​ന്ന് അ​​വ​​ർ നി​​ഷ്കാ​​സി​​ത​​രാ​​ക്ക​​പ്പെ​​ട്ട​​തി​​ന്‍റെ കാ​​ര​​ണ​​വും മ​​റ്റൊ​​ന്ന​​ല്ല

MV Desk

#രാ​​ജീ​​വ് ച​​ന്ദ്ര​​ശേ​​ഖ​​ർ, കേ​​ന്ദ്ര ഐ​​ടി, ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ്, നൈ​​പു​​ണ്യ​​വി​​ക​​സ​​ന, സം​​രം​​ഭ​​ക​​ത്വ മ​​ന്ത്രി

കോ​​ൺ​​ഗ്ര​​സും ചി​​ല സം​​സ്‌​​ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ളും നി​​യ​​മ​​ത്തി​​ന്‍റെ മ​​റ​​പി​​ടി​​ച്ച് മാ​​ധ്യ​​മ​​ങ്ങ​​ളെ നി​​ശ​​ബ്ദ​​രാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​നെ ന​​മ്മ​​ൾ വി​​മ​​ർ​​ശി​​ക്കാ​​റു​​ണ്ട്. അ​​തേ​​സ​​മ​​യം കേ​​ര​​ള​​ത്തി​​ൽ പി​​ണ​​റാ​​യി വി​​ജ​​യ​​ൻ എ​​ന്താ​​ണു ചെ​​യ്യു​​ന്ന​​തെ​​ന്ന് രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ൾ നോ​​ക്കേ​​ണ്ട​​ത് പ്ര​​ധാ​​ന​​മാ​​ണ്.

അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സി​​പി​​എം സ​​ർ​​ക്കാ​​ർ ചു​​മ​​ത​​ല​​യേ​​റ്റ​​തു മു​​ത​​ൽ സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് മു​​ത​​ൽ റോ​​ഡ് ക്യാ​​മ​​റ വ​​രെ​​യു​​ള്ള കും​​ഭ​​കോ​​ണ​​ങ്ങ​​ളു​​ടെ പ​​ര​​മ്പ​​ര​​യി​​ൽ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യാ​​ണ്. പ​​ല​​തി​​ലും അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ത​​ന്നെ സ്റ്റാ​​ഫും കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ വ​​രെ​​യും ഉ​​ൾ​​പ്പെ​​ട്ടി​​രി​​ക്കു​​ക​​യും ചെ​​യ്യ​​വേ ത​​ന്നെ മാ​​ധ്യ​​മ​​ങ്ങ​​ളെ നി​​ര​​ന്ത​​രം അ​​ടി​​ച്ച​​മ​​ർ​​ത്തു​​ക​​യും ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തി നി​​ശ​​ബ്ദ​​രാ​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​ത്തി​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളും ന​​ട​​ക്കു​​ക​​യാ​​ണ്. അ​​ടു​​ത്തി​​ടെ ചി​​ല ടി​​വി ചാ​​ന​​ലു​​ക​​ൾ​​ക്കും ടി​​വി ചാ​​ന​​ലു​​ക​​ളി​​ലെ വ​​നി​​ത​​ക​​ള​​ട​​ക്ക​​മു​​ള്ള മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​ർ​​ക്കും എ​​തി​​രേ കേ​​സു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്യ​​പ്പെ​​ട്ടു.

ബി​​ബി​​സി​​യു​​ടെ ഡോ​​ക്യു​​മെ​​ന്‍റ​​റി​​ക​​ൾ നി​​രോ​​ധി​​ച്ച​​തി​​ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​നെ വി​​മ​​ർ​​ശി​​ക്കു​​ക​​യും അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യ​​ത്തെ​​ക്കു​​റി​​ച്ച് പ്ര​​സം​​ഗി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന ഒ​​രു മു​​ഖ്യ​​മ​​ന്ത്രി​​യും സ​​ർ​​ക്കാ​​രു​​മാ​​ണ് കോ​​ട​​തി​​യു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ള്ള​​തും അ​​പ്പീ​​ൽ ന​​ല്കി​​യി​​ട്ടു​​ള്ള​​തു​​മാ​​യ ഒ​​രു വി​​ഷ​​യ​​ത്തി​​ൽ "മ​​റു​​നാ​​ട​​ൻ മ​​ല​​യാ​​ളി' എ​​ന്ന യൂ​​ട്യൂ​​ബ് ചാ​​ന​​ലി​​നും അ​​തി​​ന്‍റെ എ​​ഡി​​റ്റ​​ർ ഷാ​​ജ​​ൻ സ്ക​​റി​​യ​​ക്കു​​മെ​​തി​​രേ​​യു​​ള്ള ന​​ട​​പ​​ടി​​ക​​ളെ​​ന്ന പേ​​രി​​ൽ അ​​വി​​ട​​ത്തെ മ​​റ്റു മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ ഓ​​ഫി​​സു​​ക​​ളി​​ലും വീ​​ടു​​ക​​ളി​​ലും പൊ​​ലീ​​സി​​നെ ഉ​​പ​​യോ​​ഗി​​ച്ച് റെ​​യ്ഡ് ന​​ട​​ത്തു​​ന്ന​​ത്.

ന​​മ്മു​​ടെ രാ​​ജ്യ​​ത്ത് അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യ​​ത്തെ​​ക്കു​​റി​​ച്ച് കാ​​പ​​ട്യ​​വും ഇ​​ര​​ട്ട​​ത്താ​​പ്പും നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ൽ, ഭീ​​ഷ​​ണി​​യു​​ടെ​​യും രാ​​ഷ്‌​​ട്രീ​​യം തു​​ട​​രു​​ക​​യാ​​ണെ​​ങ്കി​​ൽ അ​​തി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്കു​​ന്ന​​ത് കേ​​ര​​ള​​ത്തി​​ലെ ഇ​​ട​​തു​​പ​​ക്ഷ​​വും മാ​​ർ​​ക്സി​​സ്റ്റ് സ​​ർ​​ക്കാ​​രു​​മാ​​ണ്. ത്രി​​പു​​ര, പ​​ശ്ചി​​മ ബം​​ഗാ​​ൾ തു​​ട​​ങ്ങി വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ൽ നി​​ന്ന് അ​​വ​​ർ നി​​ഷ്കാ​​സി​​ത​​രാ​​ക്ക​​പ്പെ​​ട്ട​​തി​​ന്‍റെ കാ​​ര​​ണ​​വും മ​​റ്റൊ​​ന്ന​​ല്ല.

എ​​ന്നാ​​ൽ കേ​​ര​​ള​​ത്തി​​ലാ​​വ​​ട്ടെ, അ​​വ​​ർ മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കെ​​തി​​രാ​​യ അ​​സ​​ഹി​​ഷ്ണു​​ത​​യു​​ടെ​​യും ഭീ​​ഷ​​ണി​​യു​​ടെ​​യും പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ തു​​ട​​രു​​ന്നു. ഇ​​ത് തി​​ക​​ച്ചും അ​​സ്വീ​​കാ​​ര്യ​​വും ജ​​നാ​​ധി​​പ​​ത്യ​​ക്ര​​മ​​ത്തി​​ന് നി​​ര​​ക്കാ​​ത്ത​​തു​​മാ​​ണ്. ഡി​​ജി​​റ്റ​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളു​​ടെ ഈ ​​ആ​​ധു​​നി​​ക ലോ​​ക​​ത്ത് സ​​ർ​​ക്കാ​​രി​​ന് അ​​സൗ​​ക​​ര്യ​​മു​​ണ്ടാ​​ക്കു​​ന്ന ചോ​​ദ്യ​​ങ്ങ​​ളു​​യ​​ർ​​ത്തു​​ന്നു എ​​ന്ന​​തി​​ന്‍റെ പേ​​രി​​ൽ ഒ​​രു യൂ​​ട്യൂ​​ബ് വാ​​ർ​​ത്താ ചാ​​ന​​ൽ നി​​രോ​​ധി​​ക്കാ​​നൊ​​രു​​ങ്ങു​​ന്ന​​ത് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​ന്‍റെ ത​​ന്നെ സ്വ​​ർ​​ണ​​ക്ക​​ട​​ത്തു പോ​​ലു​​ള്ള അ​​ഴി​​മ​​തി​​ക​​ൾ​​ക്കു നേ​​രേ പി​​ടി​​ച്ച ക​​ണ്ണാ​​ടി​​യാ​​യി വേ​​ണം ക​​രു​​താ​​ൻ.

മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു നേ​​രേ ഇ​​ത്ത​​രം അ​​സ​​ഹി​​ഷ്ണു​​ത കാ​​ട്ടു​​ക​​യും പൊ​​ലീ​​സി​​നെ ഉ​​പ​​യോ​​ഗി​​ച്ച് മാ​​ധ്യ​​മ​​ങ്ങ​​ളെ നി​​ശ​​ബ്ദ​​രാ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന​​തി​​ൽ പ്ര​​തി​​പ​​ക്ഷ​​ത്ത് മു​​ന്നി​​ലു​​ള്ള​​ത് ഇ​​ട​​തു​​പ​​ക്ഷ​​മാ​​ണെ​​ന്നു ത​​ന്നെ പ​​റ​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. അ​​ഭി​​പ്രാ​​യ സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ പേ​​രി​​ൽ പ്ര​​ധാ​​ന​​മ​​ന്ത്രി​​യെ വി​​മ​​ർ​​ശി​​ക്കു​​ന്ന​​തി​​ലും ക​​ള്ളം പ​​റ​​യു​​ന്ന​​തി​​യി​​ലും മ​​ടി കാ​​ട്ടാ​​ത്ത ഇ​​വ​​ർ ത​​ന്നെ​​യാ​​ണ് സ്വ​​ന്തം സ​​ർ​​ക്കാ​​രി​​നെ​​തി​​രെ പ​​രാ​​മ​​ർ​​ശ​​മു​​ണ്ടാ​​വു​​മ്പോ​​ൾ വ​​ലു​​താ​​യ അ​​സ​​ഹി​​ഷ്ണു​​ത പ്ര​​ക​​ടി​​പ്പി​​ക്കു​​ന്ന​​ത്. ഇ​​ത് വ്യ​​ക്ത​​മാ​​യ ഇ​​ര​​ട്ട​​ത്താ​​പ്പാ​​ണ്; തു​​റ​​ന്നു കാ​​ട്ട​​പ്പെ​​ടേ​​ണ്ട​​തു ത​​ന്നെ​​യാ​​ണ്.

(എ​എ​ൻ​ഐ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ടു പ​റ​ഞ്ഞ​ത്)

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ‍്യാപിച്ച് ബിജെപി; കെ. അണ്ണാമലൈയ്ക്ക് സീറ്റില്ല

സമുദായത്തിന്‍റെ പേരിൽ വോട്ട് അഭ‍്യർഥിച്ചെന്ന് ആരോപണം; യുഡിഎഫ് സ്ഥാനാർഥിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ്

''മതഭ്രാന്തിന് എതിരാണ് ഇടതുപക്ഷം''; മനുഷ‍്യരുടെ വോട്ട് മാത്രമാണ് വേണ്ടതെന്ന് ബിനോയ് വിശ്വം

"രേവന്ത് റെഡ്ഡിയെ ആരോ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്"; ജനക്ഷേമ മാതൃകകളെക്കുറിച്ച് പഠിക്കാൻ കേരളത്തിലേക്ക് ക്ഷണിക്കുന്നുവെന്ന് മുഖ്യമന്ത്രി

രഹാനെയ്ക്ക് പകരം സുനിൽ നരെയ്നെ ഓപ്പണിങ്ങിറക്കണം; കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് നിർദേശവുമായി റോബിൻ ഉത്തപ്പ