Ramesh Chennithala 
Kerala

അച്ചു ഉമ്മനെതിരായ സൈബർ ആക്രമണം നിർത്താൻ സഖാക്കളോട് ആവശ്യപ്പെടണം: ചെന്നിത്തല

''പുതുപ്പള്ളിയെ ലക്ഷ്യം വച്ചാണ് ഇത്തരത്തിലുള്ള പ്രചരണങ്ങളെങ്കിൽ പുതുപ്പള്ളിയിലിത് വിലപ്പോവില്ല''

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മകൾ ചാണ്ടി ഉമ്മനെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാർട്ടി നേതൃത്വം ഇടപെട്ട് ഇത് അവസാനിപ്പിക്കണമെന്നും, ജീവിച്ചിരിക്കുമ്പോൾ ഉമ്മൻചാണ്ടിയെയും കുടുംബത്തേയും സിപിഎം തേജോവധം ചെയ്തുവെന്നും ചെന്നിത്തല പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ പേരും സ്ഥാനവും ഉപയോഗിച്ച് അച്ചു ഒന്നു നേടിയിട്ടില്ല. സൈബർ സഖാക്കളോട് ആക്രമണത്തിൽ നിന്നു പിന്തിരിയാൻ ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

പുതുപ്പള്ളിയെ ലക്ഷ്യം വച്ചാണ് ഇത്തരത്തിലുള്ള പ്രചരണങ്ങളെങ്കിൽ പുതുപ്പള്ളിയിലിത് വിലപ്പോവില്ലെന്നും ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രവർത്തന സമിത പട്ടികയെ കുറിച്ചെല്ലാം 6-ാം തീയതിക്കു ശേഷം പ്രതികരിക്കാമെന്നും ആ നിലപാടിൽ മാറ്റമില്ലെന്നും കെ.സി. വേണുഗോപാൽ പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്