.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
11 വർഷത്തിനു ശേഷം എൻഎസ്എസ് വേദിയിൽ ചെന്നിത്തല 
Kerala

11 വർഷത്തിനു ശേഷം എൻഎസ്എസ് വേദിയിൽ ചെന്നിത്തല; കോൺഗ്രസ് മുദ്രയിലല്ല ക്ഷണമെന്ന് സുകുമാരന്‍ നായര്‍

മന്നത്ത് പത്മനാഭൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയെന്ന് ചെന്നിത്തല.

Megha Ramesh Chandran

കോട്ടയം: നീണ്ട 11 വർഷത്തെ ഇവേളയ്ക്ക് ശേഷം എൻഎസ്എസ് ആസ്ഥാനത്ത് എത്തി പൊതു ചടങ്ങിൽ പങ്കാളിയായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 149-ാം മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാനായാണ് ചെന്നിത്തല എത്തിയത്. മന്നത്ത് പത്മനാഭൻ കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയാണെന്നും കേരളീയ സമൂഹത്തെ മന്നത്ത് പത്മനാഭൻ പരിഷ്കരണത്തിലേക്ക് നയിച്ചുവെന്നും ചെന്നിത്തല പൊതുസമ്മേളനത്തിൽ വ്യക്തമാക്കി.തന്നെ ഈ ചടങ്ങിന്‍റെ ഉദ്ഘാടകനായി ക്ഷണിച്ചതിൽ എൻഎസ്എസിനോട് വേദിയിൽ വെച്ച് നന്ദി പറയുകയും ചെയ്തു.

ജയന്തി ആഘോഷത്തിന്‍റെ ഉദ്ഘാടകനായി നേരത്തെ തീരുമാനിച്ചത് അറ്റോര്‍ണി ജനറലിനെയാണ്. എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹത്തിനു വരാന്‍ കഴിഞ്ഞില്ല. എന്നാല്‍ അതിലും അര്‍ഹനായ ആളെയാണ് ഉദ്ഘാടനത്തിനായി കിട്ടിയതെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. കോണ്‍ഗ്രസ് എന്ന മുദ്രയില്‍ അല്ല രമേശ് ചെന്നിത്തലയെ ഉദ്ഘാടകനായി ക്ഷണിച്ചത്. അദ്ദേഹത്തിന്‍റെ രാഷ്ട്രീയം ഉപയോഗിച്ച് നായന്‍മാര്‍ക്ക് നേട്ടം ഉണ്ടാക്കാനല്ല.

കളിച്ചുനടന്ന കാലം മുതല്‍ ഈ മണ്ണിന്‍റെ സന്തതിയാണ് രമേശ് ചെന്നിത്തലയെന്ന് സുകുമാരൻ നായർ വ്യക്തമാക്കി.

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ

കരുത്തരിൽ കരുത്തനായ ഗജവീരൻ; തൃശൂർ പൂരത്തിന് ആവേശം പകരാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുന്നു

എടയാറിൽ ഓയിൽ കമ്പനിയിൽ തീപ്പിടിത്തം; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരുക്ക്