രമേശ് ചെന്നിത്തല

 
Kerala

രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണം; പ്രത‍്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ

ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എൻ. നാരായണനാണ് കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പ്രത‍്യേക പൂജ നടത്തിയത്

Aswin AM

തൃശൂർ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല കേരള മുഖ‍്യമന്ത്രിയാകാൻ പ്രത‍്യേക പൂജ നടത്തി കോൺഗ്രസ് പ്രവർത്തകൻ. ഐഎൻടിയുസി തൃശൂർ ജില്ലാ വൈസ് പ്രസിഡന്‍റ് കെ.എൻ. നാരായണനാണ് കുമരഞ്ചിറ ഭഗവതി ക്ഷേത്രത്തിൽ പ്രത‍്യേക പൂജ നടത്തിയത്.

ഗുരുതി പുഷ്പാഞ്ജലി, ഒറ്റ ശർക്കര നിവേദ‍്യം, ദിവസ പൂജ എന്നിവയാണ് നടത്തിയത്. കോൺഗ്രസിൽ മുഖ‍്യമന്ത്രി ചർച്ച സജീവമായി നിലനിൽക്കെയാണ് കോൺഗ്രസ് പ്രവർത്തകൻ പൂജ നടത്തിയിരിക്കുന്നത്. വ‍്യാഴാഴ്ച ചേരുന്ന നിയമസഭാ കക്ഷിയോഗത്തിൽ മുഖ‍്യമന്ത്രിയെ തീരുമാനിക്കുന്നത് സംബന്ധിച്ച് ചർച്ചയുണ്ടാകും. മേയ് 10ന് അകം ഈ വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനം വരുമെന്നാണ് വിവരം.

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വീഴ്ത്തിയെന്ന പാക് നുണ പൊളിച്ച് വ്യോമസേന

ഒരു വശത്ത് ചർച്ച, മറു വശത്ത് ജാഗ്രതയോടെ ഇറാൻ സൈന്യം

നിതീഷ് റെഡ്ഡിക്ക് പരുക്ക്; പുതുമുഖം ഇന്ത്യൻ ടീമിൽ