രമേശ് പിഷാരടി

 

File photo

Kerala

'അമ്മ'യിൽ നിന്ന് രാജിവച്ചവരെ തിരിച്ചെത്തിക്കും, സ്ഥിരം കമ്മിറ്റി ഉടൻ; ഭാരവാഹിത്വം ഏറ്റെടുക്കില്ലെന്ന് രമേഷ് പിഷാരടി

അഡ്ഹോക്ക് കമ്മിറ്റി കഴിഞ്ഞ ദിവസം തന്നെ ചേർന്നുവെന്നും രമേഷ് പിഷാരടി മാധ‍്യമങ്ങളോട് പറഞ്ഞു

Aswin AM

പാലക്കാട്: താരസംഘടനയായ 'അമ്മ‍'യിൽ നിന്നും രാജിവച്ചവരെ സംഘടനയിൽ തിരിച്ചെത്തിക്കുമെന്ന് നടനും പാലക്കാട് എംഎൽഎയുമായ രമേഷ് പിഷാരടി. അഡ്ഹോക്ക് കമ്മിറ്റി കഴിഞ്ഞ ദിവസം തന്നെ ചേർന്നുവെന്നും അദ്ദേഹം മാധ‍്യമങ്ങളോട് പറഞ്ഞു.

സ്ഥിരം കമ്മിറ്റി ഉടനെ വരുമെന്നു പറഞ്ഞ രമേഷ് പിഷാരടി അതിന്‍റെ ഭാരവാഹിത്വം താൻ ഏറ്റെടുക്കില്ലെന്ന് വ‍്യക്തമാക്കി. ശ്വേത മേനോൻ, മോഹൻലാൽ, മമ്മൂട്ടി, അൻസിബ എന്നിവരോടെല്ലാം സംസാരിച്ചുവെന്നും അദ്ദേഹം വ‍്യക്തമാക്കി.

ജൂൺ 21നായിരുന്നു അമ്മയിൽ നിന്നും നിരവധി അംഗങ്ങൾ രാജിവച്ചത്. അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിൽ വാർഷിക കണക്ക് അവതരിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ ചർച്ചകൾ തർക്കത്തിൽ കലാശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് അംഗങ്ങൾ രാജിവച്ചത്. നിലവിൽ രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റിയാണ് തുടരുന്നത്.

ആകാശച്ചുഴിയല്ല, പൈലറ്റ് കഞ്ചാവടിച്ചിരുന്നു; എയർ ഇന്ത്യ വിമാനാപകടത്തിൽ നിർണായക പരിശോധനാ ഫലം

സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ പണം കൊണ്ട് ഓൺലൈൻ ചൂതാട്ടം; പൊലീസ് ട്രെയ്‌നി അറസ്റ്റിൽ

ലെബനനിൽ ഇനി വധശിക്ഷയില്ല; പകരം കഠിനമായ ജോലികളോടു കൂടിയ ജീവപര്യന്തം തടവ്

ഉപയോക്താവിനോട് വണ്ടി ഏർപ്പാടാക്കാൻ ആവശ്യപ്പെടരുതെന്ന ബോർഡ് പഞ്ചായത്തുകളിൽ വയ്ക്കണം: മനുഷ്യാവകാശ കമ്മീഷൻ

"കനകസിംഹാസനത്തിൽ ഏത് ശുനകനും കയറിയിരിക്കാം എന്ന പോലെ പെരുമാറരുത്"; എൻഎസ്എസ് നേതൃത്വത്തിനെതിരേ ഗണേഷ് കുമാർ