രാഹുൽ മാങ്കൂട്ടത്തിൽ
മാവേലിക്കര: ലൈംഗികാതിക്രമ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് 18 -ാം ദിവസം രാഹുലിന് ജാമ്യം അനുവദിച്ചത്.
ബുധനാഴ്ച തന്നെ ജയിൽ മോചിതനായേക്കും. നിലവിൽ മാവേലിക്കര ജയിലിലാണ് രാഹുൽ. രാഹുലിനെതിരായ മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റിലായിരുന്നത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്‍റെ ബെഞ്ചാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുക.