ഹിരണ്‍ദാസ് മുരളി (വേടന്‍)

 
Kerala

ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വേടന്‍ ഹൈക്കോടതിയിൽ

കേസിൽ മൊഴിയെടുക്കാൻ പരാതിക്കാരിക്ക് അയച്ച നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു

Namitha Mohanan

കൊച്ചി: ഗവേഷക വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന കേസിൽ എറണാകുളം സെഷന്‍സ് കോടതിയുടെ ജാമ്യ വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് റാപ്പർ വേടന്‍ (ഹിരൺദാസ് മുരളി) ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാനത്തിനു പുറത്തുപോകാൻ വേടന് സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നില്ല. ഫ്രാന്‍സ്, ജര്‍മനി എന്നിവ ഉള്‍പ്പടെ അഞ്ചു രാജ്യങ്ങളിൽ പോകാൻ അനുമതി വേണമെന്നാണ് വേടന്‍റെ ആവശ്യം.

അതേസമയം, കേസിൽ മൊഴിയെടുക്കാൻ പരാതിക്കാരിക്ക് അയച്ച നോട്ടീസ് പിൻവലിക്കുമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നോട്ടീസിനെതിരേ പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. വ്യക്തിവിവരങ്ങൾ പുറത്തറിയാൻ കാരണമാകുമെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചതിനെ തുടർന്നാണ് എറണാകുളം സെൻട്രൽ പൊലീസ് നോട്ടീസ് പിൻവലിക്കുന്നത്.

ബ്രഹ്മപുരം നന്നായിട്ടില്ല, പ്രചരിപ്പിച്ചത് നുണയെന്നു മേയർ

ഇബ്രാഹിംകുഞ്ഞ് അനുസ്മരണ വേദിയിൽ സ്ത്രീകൾക്ക് സീറ്റില്ല

രാഹുലിന്‍റെ സെഞ്ചുറിക്കു മീതേ ചിറകുവിരിച്ച് കിവികൾ

ഇന്ത്യൻ ഫുട്ബോളിന് 21 വർഷത്തേക്കുള്ള റോഡ് മാപ്പ്

ജഡ്ജിക്കെതിരേ കോടതിയലക്ഷ്യ ഹർജിയുമായി ടി.ബി. മിനി