'ചേരപ്പാമ്പ്' സംസ്ഥാന ഉരഗമാകുമോ? നിർദേശവുമായി വനംവകുപ്പ്

 
Kerala

'ചേരപ്പാമ്പ്' സംസ്ഥാന ഉരഗമാകുമോ? നിർദേശവുമായി വനംവകുപ്പ്

വിഷപ്പാമ്പുകളായ മൂർഖൻ, അണലി എന്നിവയുടെ കുഞ്ഞുങ്ങളെ ചേര ഭക്ഷിക്കാറുണ്ട്.

തിരുവനന്തപുരം: ചേരപ്പാമ്പിനെ സംസ്ഥാന ഉരഗമാക്കി പ്രഖ്യാപിക്കണമെന്ന് നിർദേശിച്ച് വനംവകുപ്പ്. വിഷയം ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന വന്യജീവി ബോർഡ് യോഗത്തിൽ പരിഗണിച്ചേക്കും. സംസ്ഥാന പക്ഷി, മൃഗം , മത്സ്യം എന്നിവയ്ക്കൊപ്പം സംസ്ഥാന ഉരഗവും വേണമെന്നാണ് വനംവകുപ്പിന്‍റെ നിർദശം.

വന്യജീവി സം‌രക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിലാണ് ചേരയെ ( റാറ്റ് സ്നേക്ക്) ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെ കൊല്ലുന്നത് കുറ്റകരമാണ്. പല രീതിയിൽ ചേര മനുഷ്യർക്ക് ഗുണം ചെയ്യുന്നുണ്ടെന്നാണ് വനംവകുപ്പ് പറയുന്നത്.

മഞ്ഞച്ചേര, കരിഞ്ചേര എന്നീ പാമ്പുകളും ചേര വർഗത്തിൽ പെടുന്നവയാണ്. വിഷപ്പാമ്പുകളായ മൂർഖൻ, അണലി എന്നിവയുടെ കുഞ്ഞുങ്ങളെ ചേര ഭക്ഷിക്കാറുണ്ട്. അതിനു പുറമേ എലികളെയും തിന്നൊടുക്കും.

ഇതെല്ലാം കർഷകർക്ക് ഗുണകരമായി മാറും. പാമ്പ് കടിയേറ്റുള്ള മരണം കുറയ്ക്കുന്നതിനുള്ള പ്രചാരണത്തിന്‍റെ ഭാഗമായി ചേരയെ ഉപയോഗിക്കാനും വനംവകുപ്പിന് ഉദ്ദശ്യമുണ്ട്.

സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനക്കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി

ഉപരാഷ്ട്രപതിയുടെ സന്ദർശനം; തിങ്കളാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണം

മെഡിക്കൽ കോളെജ് അപകടം: ഒന്നാം പ്രതി വീണാ ജോർജെന്ന് ശോഭാ സുരേന്ദ്രൻ

"സ്വയം ശ്വസിച്ച് തുടങ്ങി''; വിഎസിന്‍റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി മുൻ സെക്രട്ടറിയുടെ കുറിപ്പ്

സര്‍വകലാശാലാ രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ അടിയന്തര സ്റ്റേ ഇല്ല