റവദ ചന്ദ്രശേഖർ

 
Kerala

റവദ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായേക്കും

അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അറിയിക്കും.

തിരുവനന്തപുരം: റവദ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയായേക്കും. കേന്ദ്ര സർവീസിലുള്ള അദ്ദേഹത്തെ സംസ്ഥാനം വിവരം ധരിപ്പിച്ചതായാണ് സൂചന. അദ്ദേഹത്തിന്‍റെ നിയമനത്തോടു സിപിഎമ്മില്‍ നിന്ന് രാഷ്ട്രീയ എതിർപ്പുയർന്നാൽ മാത്രം നിതിൻ അഗർവാളിനെ പരിഗണിക്കും.

അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി അറിയിക്കും. നിലവില്‍ കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ സ്പെഷൽ ഡയറക്റ്ററായ ചന്ദ്രശേഖറോട് തിങ്കളാഴ്ച കേരളത്തിലെത്താനുള്ള അനൗദ്യോഗിക നിർദേശം നൽകിയതായാണ് സൂചന.

കഴിഞ്ഞയാഴ്ച തിരുവനന്തപുരത്തെത്തിയ ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയെ നേരിൽ കണ്ടിരുന്നു. നിലവിലുള്ള പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹിബ് ഉൾപ്പടെയുള്ള ഉദ്യോഗസ്ഥ പ്രമുഖർ അദ്ദേഹത്തെ പിന്തുണച്ചതും അനുകൂലമായിട്ടുണ്ട്.

കന്യാസ്ത്രീകളുടെ അറസ്റ്റ്; എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നത് സമയനഷ്ടം, ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

അമ്മ തെരഞ്ഞെടുപ്പ്: നടൻ ബാബുരാജ് മത്സരത്തിൽ നിന്നും പിന്മാറി

വവ്വാലിന്‍റെ ഇറച്ചി ചില്ലിചിക്കനെന്ന് പറഞ്ഞ് വിറ്റു; രണ്ടുപേർ അറസ്റ്റിൽ

അർഷ്ദീപ് സിങ്ങിന്‍റെ ടെസ്റ്റ് അരങ്ങേറ്റം വൈകും? ഓവൽ ടെസ്റ്റിൽ മാറ്റങ്ങൾക്ക് സാധ‍്യത

സ്കൂൾ അവധി ജൂൺ, ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ? അഭിപ്രായം തേടി വിദ്യാഭ്യാസ മന്ത്രി