തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർഥി

 
Kerala

തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർഥി

വടൂക്കര 41-ാം ഡിവിഷനിൽ ബിജെപി പ്രവർത്തകനായിരുന്ന സി.ആർ. സുജിത്താണ് വിമത സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നത്

Aswin AM

തൃശൂർ: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷനിൽ ബിജെപിക്ക് വിമത സ്ഥാനാർഥി. വടൂക്കര 41-ാം ഡിവിഷനിൽ ബിജെപി പ്രവർത്തകനായിരുന്ന സി.ആർ. സുജിത്താണ് വിമത സ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങുന്നത്.

പത്മജ വേണുഗോപാലിന്‍റെ സമ്മർദത്തെത്തുടർന്ന് വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർത്തിയതിൽ പ്രതിഷേധം അറിയിച്ച് സുജിത്ത് പാർട്ടിയിൽ നിന്നും രാജി വച്ചിരുന്നു.

കോൺഗ്രസ് മണ്ഡലം മുൻ പ്രസിഡന്‍റും മുൻ കൗൺസിലറായിരുന്ന സദാനന്ദൻ വാഴപ്പിള്ളിയാണ് ബിജെപിയുടെ ഔദ‍്യോഗിക സ്ഥാനാർഥി. കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയയാൾക്ക് സീറ്റ് നൽകിയത് പത്മജയുടെ ഇടപെടൽ മൂലമാണെന്നാണ് വിമതർ ആരോപിക്കുന്നത്.

വൈഷ്ണയെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തണം; ഇല്ലെങ്കിൽ അസാധാരണ അധികാരം പ്രയോഗിക്കുമെന്ന് ഹൈക്കോടതി

അതിരപ്പിളളിയിൽ വിനോദസഞ്ചാരികളുടെ കാർ താഴേക്ക് പതിച്ചു; 8 പേർക്ക് പരുക്ക്

ഷെയ്ക്ക് ഹസീനയ്ക്ക് വധശിക്ഷ

ഇനി എൽപിജി അമെരിക്കയിൽ നിന്ന്; ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ച് ഇന്ത‍്യ

സന്നിധാനത്ത് എസ്ഐടി പരിശോധന; സാംപിൾ ശേഖരിക്കുന്നതിന് സ്വർണപാളി ഇളക്കി മാറ്റി