.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

രാഹുൽ മാങ്കൂട്ടത്തിൽ

 
Kerala

രാഹുൽ സ്ഥിരം കുറ്റവാളി, അതിജീവിതമാരെ അപായപ്പെടുത്താൻ സാധ‍്യത; റിമാൻഡ് റിപ്പോർട്ട് പുറത്ത്

രാഹുൽ തെളിവുകൾ നശിപ്പിക്കാൻ സാധ‍്യതയുണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു

Aswin AM

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. സ്ഥിരം കുറ്റവാളിയാണ് രാഹുലെന്നും ജയിലിൽ നിന്നും പുറത്തിറങ്ങിയാൽ അതിജീവിതമാരെ അപായപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും സാധ‍്യതയുണ്ടെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

വിവാഹ വാഗ്ദാനം നൽകി യുവതിയെ തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും മൊബൈൽ ഫോണിന്‍റെ ലോക്ക് ഉൾപ്പടെ മാറ്റാൻ ശ്രമിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

നിലവിൽ 14 ദിവസത്തേക്കാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്. മാവേലിക്കര സ്പെഷ‍്യൽ ജയിലിലേക്ക് രാഹുലിനെ മാറ്റും. എഫ്ഐആറിൽ രാഹുലിനെതിരേ ഗുരുതരമായ പരാമർശങ്ങളാണ് ഉള്ളത്. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും പുറത്തു വിടുന്നത് അതിജീവിതയുടെ ജീവനെ തന്നെ ബാധിക്കാമെന്നും പരാമർശിക്കുന്നു. മുൻപത്തേ കേസിൽ 10 ദിവസത്തോളം രാഹുൽ ഒളിവിൽ കഴിഞ്ഞതായും നിയമത്തെ കബളിപ്പിക്കുന്ന ആളാണെന്നും എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്.

ശനിയാഴ്ചയാണ് മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് പരാതിക്കാരി. ബലാത്സംഗം, ഗർഭഛിദ്രം അടക്കമുള്ള കുറ്ററങ്ങളാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്.

"ഞാൻ എങ്ങോട്ടേക്ക് പോകാനാണ്? പാർട്ടിയെ വെല്ലുവിളിക്കാൻ ആളല്ല": 'കൈ' വിടില്ലെന്ന് സുധാകരൻ

വഴങ്ങാതെ നേതൃത്വം, സുധാകരന് സീറ്റില്ല; സ്വതന്ത്രനായി മത്സരിച്ചേക്കും

മാസപ്പിറവി കണ്ടു, സംസ്ഥാനത്ത് വെള്ളിയാഴ്ച ചെറിയ പെരുന്നാൾ

യുദ്ധ പ്രതിസന്ധി; കപ്പലുകളുടെ സുരക്ഷയ്ക്ക് 1000 കോടിയുടെ ഇൻഷുറൻസ് പരിരക്ഷയുമായി കേന്ദ്രസർക്കാർ

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിഞ്ഞു, നിക്ഷേപകർക്ക് 12 ലക്ഷം കോടിയുടെ നഷ്ടം