Kerala

റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്‍റെ വാഹനത്തിൽ; വിമര്‍ശനം

മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്‍റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്

കോഴിക്കോട് : റിപ്പബ്ലിക് ദിന പരേഡില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചതു കരാറുകാരന്റെ വാഹനത്തിലെന്ന് വിമര്‍ശനം. പൊലീസ് വാഹനത്തിലാണു സാധാരണ നിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കേണ്ടത്. എന്നാൽ മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്.

അതേസമയം പൊലീസിന്റെ പക്കല്‍ വാഹനം ഇല്ലായിരുന്നെന്ന വിശദീകരണവുമായി സിറ്റി പൊലീസ് കമ്മിഷണര്‍ രംഗത്തെത്തി.മാവൂര്‍ സ്വദേശി വിപിന്‍ ദാസന്റെ ഉടമസ്ഥതയിലുള്ളതാണു വാഹനം. പൊലീസ് നേരത്തെതന്നെ വാഹനം ആവശ്യപ്പെട്ടതായി വാഹന ഉടമ പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്