തെരച്ചിലിന്‍റെ ഭാഗമാവാൻ തൃശൂരിലെ മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് 
Kerala

കർണാടക കലക്ടർ വിവരം തേടി; തൃശൂരിലെ മെഷീൻ ഓപ്പറേറ്റർമാർ ഷിരൂരിലേക്ക്

കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്

Namitha Mohanan

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായിട്ടുള്ള തെരച്ചിലിന്‍റെ ഭാഗമാവാൻ തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ ഓപ്പറേറ്റർമാർ. കാർഷിക സർവകലാശാലയുടെ കീഴിലുള്ള ബാർജ് നദിയിൽ ഉറപ്പിച്ച് നിർത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റർമാർ പോകുന്നത്. ഹിറ്റാച്ചി ബോട്ടിൽ കെട്ടി നിർമ്മിച്ചതാണ് അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീൻ.

കോൾപ്പടവുകളിൽ ചണ്ടിയും ചെളിയും വാരാനാണിത് ഉപയോഗിക്കുന്നത്. കൃഷി വകുപ്പ് വാങ്ങി നൽകിയ ഈ മെഷീൻ ഇപ്പോൾ കാർഷിക സർവകലാശാലയുടെ കൈയ്യിലാണുള്ളത്. 18 മുതൽ 24 അടി വരെ താഴ്ചയുള്ളിടത്ത് ആങ്കർ ചെയ്യാൻ പറ്റുമെന്നതാണ് യന്ത്രത്തിന്‍റെ സവിശേഷത.

അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീനെ കുറിച്ച് കർണ്ണാടക കളക്ടർ തൃശൂർ കളക്ടറോട് വിവരം തേടിയിരുന്നു. കുത്തൊഴുക്കുള്ള പുഴയിൽ യന്ത്രം പ്രവർത്തിപ്പിക്കാനാവുമോ എന്നാണ് പരിശോധിക്കുന്നത്. അതിനായാണ് ഓപ്പറേറ്റർമാർ ഷിരൂരിലേക്ക് പോവുന്നത്.

ബുൾഡോസർ നീതിയെ വിമർശിച്ച് പിണറായി വിജയൻ; ഇവിടത്തെ കാര്യത്തിൽ ഇടപെടേണ്ടെന്ന് ഡി.കെ. ശിവകുമാർ

''രാജ്യത്തെ പെൺമക്കൾക്ക് നീതി വേണം''; ഉന്നാവ് പീഡനക്കേസിൽ പാർലമെന്‍റിന് മുന്നിൽ വനിതകളുടെ പ്രതിഷേധം

വന്ദേമാതരം വാർഷികം; റാലി നയിക്കാൻ പി.ടി. ഉഷയും

കാസർഗോഡ് ഒന്നര വയസുകാരൻ‌ കിണറ്റിൽ വീണു മരിച്ചു

ശ്രീലേഖ ഇടഞ്ഞു തന്നെ, അനുനയിപ്പിക്കാൻ ശ്രമിച്ച് ബിജെപി