രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്:പുറത്തുവന്ന ശബ്ദരേഖയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാതെ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ മൂന്ന് മാസമായി ഇത് തന്നെയാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. പുറത്തുവന്ന ശബ്ദരേഖയിൽ പുതിയതായി ഒന്നും തന്നെയില്ലെന്നും രാഹുൽ പറഞ്ഞു.
അന്വേഷണം നടക്കട്ടെ, അന്വേഷണവുമായി സഹകരിക്കുമെന്നും രാഹുൽ പറഞ്ഞു.
കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവർത്തിച്ച് വ്യക്തമാക്കി.തിങ്കളാഴ്ച പുറത്തുവന്ന ശബ്ദരേഖയിൽ തന്‍റെ ചിത്രവും ചേർത്ത് കൊടുത്തിട്ട് എന്‍റേതാണോയെന്ന് ചോദിക്കുന്നതിൽ എന്താണ് ഔചിത്യമെന്ന് രാഹുൽ ചോദിച്ചു. പുറത്തുവിടുംമുൻപ് ഇത് എന്‍റെ ശബ്ദമാണോയെന്ന് ചോദിക്കണമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. അതു കൊണ്ട് തന്നെ തനിക്ക് നിയമപരമായി മുന്നോട്ട് പോകാം. അപകീർത്തി കേസ് ഫയൽ ചെയ്യാം. ശബ്ദരേഖയിൽ വ്യക്തത വരുത്തേണ്ടത് താനാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് പറഞ്ഞു