Kerala

ദീപാവലിക്ക് രാത്രി 10 വരെ മാത്രം; സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

ആഘോഷങ്ങൾക്ക് ഹ​രിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നും ഉത്തരവ്.

തിരുവനന്തപുരം: ദീപാവലി ആഘോഷങ്ങളുടെ ഭാ​ഗമായുള്ള പടക്കം പൊട്ടിക്കുന്നതിനു മാനദണ്ഡങ്ങള്‍. രാത്രി 8 മുതൽ 10 വരെയുള്ള 2 മണിക്കൂർ സമയം മാത്രമേ പടക്കം പൊട്ടിക്കാൻ പാടുള്ളു. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

ക്രിസ്മസ്, ന്യൂയർ ആഘോഷ ദിനങ്ങളിൽ രാത്രി 11.55 മുതൽ 12.30 വരെയുള്ള സമയത്തു മാത്രമേ ഈ ദിവസങ്ങളിൽ പടക്കം പൊട്ടിക്കാവു. ആഘോഷങ്ങൾക്ക് ഹ​രിത പടക്കങ്ങൾ മാത്രമേ വിൽക്കാവു എന്നും ഉത്തരവിലുണ്ട്. നിർദ്ദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്കും ജില്ലാ പൊലീസ് മേധാവികൾക്കുമാണ് ചുമതല.

യുവാക്കളെ കെട്ടിത്തൂക്കി ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചു; ദമ്പതികൾ അറസ്റ്റിൽ

ഏകീകൃത കുർബാന; രാജി പ്രഖ്യാപിച്ച് കടമക്കുടി ഇടവക വികാരി ഫാ. അഗസ്റ്റിൻ വട്ടോളി

കിളിമാനൂരിൽ 59 കാരനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കാർ ഓടിച്ചത് പാറശാല എസ്എച്ച്ഒ

കോൺഗ്രസിനെ ഉലച്ച് വയനാട്ടിലെ നേതാക്കളുടെ ആത്മഹത്യ

ആഗോള അയ്യപ്പ സംഗമം തടയണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി