ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും സഞ്ചാരികള്‍ക്ക് വിലക്ക് 
Kerala

ശക്തമായ ഇടിമിന്നലിന് സാധ്യത; ഇലവീഴാപ്പൂഞ്ചിറയിലും ഇല്ലിക്കല്‍കല്ലിലും സഞ്ചാരികള്‍ക്ക് വിലക്ക്

കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ഉത്തരവ്

Namitha Mohanan

കോട്ടയം: ജില്ലയിൽ ശക്തമായ ഇടിമിന്നൽ സാധ്യത നിലനിൽക്കുന്നതിനാൽ ഇലവീഴാ പ്പൂഞ്ചിറയിലും ഇല്ലിക്കൽ കല്ലിലും വിനോദ സഞ്ചാരികൾക്ക് വിലക്ക്. ഇവിടേക്കുള്ള സഞ്ചാരികളുടെ പ്രവേശനം നിരോധിച്ച് ജില്ലാ കലക്‌ടർ വി. വിഗ്നേശ്വരി ഉത്തരവിറക്കി. കോട്ടയം ജില്ലയില്‍ രണ്ടുദിവസം ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ഉത്തരവ്. നിരോധനം ഞായറാഴ്ചയും തുടരും.

കാലാവസ്ഥ മോശമായ അവസരങ്ങളില്‍ 3000-ത്തിലധികം അടി ഉയരത്തിലുള്ള ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍കല്ല് എന്നിവിടങ്ങളിലെ സന്ദര്‍ശനം അപകടകരമാണ്. കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് 2 വിദ്യാർഥികൾക്ക് മിന്നലേറ്റിരുന്നു. ഈ പ്രദേശങ്ങളിലെന്തെങ്കിലും അപകടമുണ്ടായാൽ വളരെ ദൂരം സഞ്ചരിച്ചാൽ മാത്രമേ ആശുപത്രിയിലേക്ക് എത്താനാവൂ. ഇക്കാരണങ്ങളെല്ലാം കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയത്.

അന്തരീക്ഷത്തിൽ കനത്ത മൂടൽ; ഡൽഹിയിൽ വായുവിന്‍റെ ഗുണനിലവാരം മോശം

പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിലെ ബീമിൽ ഇടിച്ചു ക‍യറി; മൂന്നുപേർക്ക് പരുക്ക് | video

4 വിക്കറ്റ് നഷ്ടം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്ത‍്യ എ ടീമിന് ബാറ്റിങ് തകർച്ച

പി.എസ്. പ്രശാന്ത് ഒഴിയും; തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ ഭരണ സമിതി അധികാരത്തിലേക്ക്

ബിഹാറിൽ വൻ ഭൂരിപക്ഷത്തിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് സാമ്രാട്ട് ചൗധരി