.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകിയില്ല; ട്രാവൻകൂർ സിമന്‍റ്സിന്‍റെ കാക്കനാട്ടെ സ്ഥലം ജപ്തി ചെയ്തു

ട്രാവൻകൂർ സിമന്‍റ്സിൽ സർവീസിൽ നിന്നും വിരമിച്ച തൊഴിലാളികൾ നേരത്തെ ഏറ്റുമാനൂർ ലേബർ കോടതിയെ സമീപിച്ചിരുന്നു

MV Desk

കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം ഇനിയും നൽകാതെ വന്നതോടെ ഏറ്റുമാനൂർ ലേബർ കോടതി ഉത്തരവ് അനുസരിച്ച് എറണാകുളം ജില്ലാ കലക്റ്റർ ട്രാവൻകൂർ സിമന്‍റ്സിന്‍റെ കാക്കനാട്ടെ സ്ഥലം ജപ്തി ചെയ്തു. 5 വർഷത്തിലേറെയായി സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ആനൂകൂല്യങ്ങൾ ഒന്നും നൽകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ തൊഴിലാളികൾ നൽകിയ കേസിനെ തുടർന്ന് ജപ്തിയിലേക്ക് കടന്നിരിക്കുന്നത്. സർവീസിൽ നിന്നും വിരമിച്ച 110 തൊഴിലാളികളിൽ 35 പേരാണ് കേസ് ഫയൽ ചെയ്തിരുന്നത്. ഇത് കൂടാതെ 45 ഓളം ജീവനക്കാരുടെ കേസ് ലേബർ കോടതി പരിഗണിച്ചു വരികയാണ്.

ട്രാവൻകൂർ സിമന്‍റ്സിൽ സർവീസിൽ നിന്നും വിരമിച്ച തൊഴിലാളികൾ നേരത്തെ ഏറ്റുമാനൂർ ലേബർ കോടതിയെ സമീപിച്ചിരുന്നു. ജീവനക്കാർക്ക് ഗ്രാറ്റുവിറ്റി അടക്കമുള്ള ആനൂകൂല്യങ്ങൾ നൽകാൻ കോടതി ഉത്തരവിട്ടെങ്കിലും ഇത് നൽകാൻ കമ്പനി തയ്യാറായില്ല. ഇതേ തുടർന്ന് ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ സ്ഥലം എറണാകുളം ജില്ലാ കലക്റ്ററുടെ പരിധിയിലായതിനാൽ കോട്ടയം കലക്റ്റർ നിർദേശം എറണാകുളത്തിന് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ സ്ഥലം ജപ്തി ചെയ്തിരിക്കുന്നത്.

നേരത്തെ വിരമിച്ച ആളുകളിൽ 20ൽ താഴെ ആളുകൾക്ക് മാത്രമാണ് ഇതുവരെയും വിരമിക്കൽ ആനൂകൂല്യങ്ങൾ നൽകിയിരിക്കുന്നത്. നേരത്തെ ഇ.പി ജയരാജൻ വ്യവസായ മന്ത്രിയായിരിക്കുന്ന കാലഘട്ടത്തിൽ വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകുന്നതിനായി 5 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ 1.29 കോടി രൂപ മാത്രമാണ് ജീവനക്കാരുടെ ആനൂകൂല്യങ്ങൾക്കായി മാറ്റിവച്ചത്. ബാക്കി തുക മറ്റ് ചെലവുകൾക്ക് വിനിയോഗിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ജീവനക്കാർ കോടതിയെ സമീപിച്ച് കമ്പനിയുടെ സ്ഥലം ജപ്തി ചെയ്ത് അനൂകൂല്യങ്ങൾ നൽകാൻ ഉത്തരവുണ്ടായിരിക്കുന്നത്. കമ്പനിയുടെ പേരിലുള്ള ഏക സഥലമാണ് ഇത്. വിരമിച്ച ജീവനക്കാരുടെ ആനൂകൂല്യങ്ങൾ കൂടാതെ വൻ ബാധ്യതകളാണ് കമ്പനിയ്ക്കുള്ളത്. ഈ ബാധ്യതകൾ നൽകുന്നതിനാണ് കമ്പനി മാനേജ്‌മെന്റിനും താല്പര്യമെന്നും ഈ സാഹചര്യത്തിലാണ് ജീവനക്കാർ ജപ്തി നടപടിയിലേയ്ക്കു കടന്നിരിക്കുന്നതെന്നും ടിസിഎൽ റിട്ടയർഡ് എംപ്ലോയീസ് ഫോറം ഭാരവാഹികളായ പി. സനൽ കുമാർ, എം.ആർ ജോഷി എന്നിവർ പറഞ്ഞു.

എക്സൈസ് കമ്മിഷണർ സ്ഥാനത്തു നിന്ന് എം.ആർ. അജിത് കുമാറിനെ മാറ്റി

മുഖ്യമന്ത്രിയിൽ നിന്ന് പുരസ്കാരം വാങ്ങി മടങ്ങിയ വിദ്യാർഥിയും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപെട്ടു; അമ്മ മരിച്ചു

ഇന്ധനം നിറയ്ക്കാൻ പോയ യുഎസ് വിമാനം തകർന്നുവീണ് 4 സൈനികർ മരിച്ചു; വെടിവച്ചിട്ടതെന്ന് ഇറാന്‍

ഖുദ്സ് ദിനത്തിൽ പൗരന്മാർക്കൊപ്പം തെരുവിലിറങ്ങി ഇറാൻ പ്രസിഡന്‍റ്

പാക് താരം സൺറൈസേഴ്സിൽ; സൺറൈസേഴ്സിനും കാവ്യ മാരനുമെതിരേ സൈബർ ആക്രമണം