Kerala

എരുമേലി വിമാനത്താവളം: ഭൂമി ഏറ്റെടുക്കാൻ ഉത്തരവിറക്കി റവന്യൂ വകുപ്പ്

പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണു വിദഗ്ധ സമിതിയുടെ ശുപാർശ

കൊച്ചി: ശബരിമല വിമാനത്താവളത്തിനു ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവിറക്കി റവന്യൂ വകുപ്പ്. എരുമേലി സൗത്ത്, മണിമല വില്ലെജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. സാമൂഹിക ആഘാത പഠന റിപ്പോർട്ട് പരിശോധിച്ച വിദഗ്ധ സമിതി ശുപാർശകൾ കൂടി ഉൾപ്പെടുത്തിയാണ് ഉത്തരവ്.

പദ്ധതി പ്രദേശത്തെ ഭൂരിഭാഗം ജനങ്ങളും പദ്ധതിക്ക് അനുകൂലമെന്നാണു വിദഗ്ധ സമിതിയുടെ ശുപാർശ. സാമൂഹ്യ നീതി ഉറപ്പാക്കും വിധം പുനരധിവാസ പാക്കെജ് തയാറാക്കണമെന്നും വിദഗ്ധ സമിതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയാണു ഭൂമി ഏറ്റെടുക്കലിന് റവന്യു വകുപ്പ് ഉത്തരവിറക്കിയത്.

ഓണനാളിലും ചില ഒറ്റപ്പെട്ടയിടങ്ങളിൽ മഴ

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു