.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

കാതോലിക്ക ബാവായ്ക്ക് റഷ്യൻ സഭയുടെ ആദരം

മലങ്കര സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധത്തെ അനുസ്മരിച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ കിറിൽ പാത്രിയർക്കീസ് പ്രഭാഷണം നടത്തി

MV Desk

മോസ്കോ: റഷ്യ സന്ദർശിക്കുന്ന ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതിയൻ കാതോലിക്കാ ബാവയ്ക്കും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രതിനിധി സംഘത്തിനും ഊഷ്മളമായ വരവേൽപ്പ് നൽകി റഷ്യൻ ഓർത്തഡോക്സ് സഭ. സഭയുടെ തലവൻ കിറിൽ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാർമികത്വത്തിൽ മോസ്കോയിലെ ഡോർമെന്റേഷൻ കത്തീഡ്രലിൽ അർപ്പിച്ച വിശുദ്ധ കുർബാനയിൽ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും മലങ്കര സഭയുടെ പ്രതിനിധി സംഘവും സംബന്ധിച്ചു.

റഷ്യയിൽ ഉന്നത വിദ്യാഭ്യാസം പൂർത്തീകരിച്ച കാതോലിക്കാ ബാവ സഭാ തലവനായി സ്ഥാനമേറ്റതിനുശേഷം ആദ്യമായിട്ടാണ് റഷ്യ സന്ദർശിക്കുന്നത്. മലങ്കര സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള ബന്ധത്തെ അനുസ്മരിച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ തലവൻ കിറിൽ പാത്രിയർക്കീസ് പ്രഭാഷണം നടത്തി.

കാതോലിക്കാ ബാവായും മലങ്കര സഭയുടെ പ്രതിനിധി സംഘവും റഷ്യൻ സന്ദർശനം പൂർത്തീകരിച്ച് ശനിയാഴ്ച റോമിലേക്ക് പോകും.

എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഖറിയാ മാർ നിക്കോളാവാസ് മെത്രാപ്പോലീത്ത, യൂഹാനോൻ മാർ ദിമത്രിയോസ് മെത്രാപ്പോലീത്ത, എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി

ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, ഫാ. ഗീവർഗീസ് ജോണ്‍സണ്‍, ഫാ. അശ്വിൻ ഫെർണാണ്ടസ്, ജേക്കബ് മാത്യു (ജോജോ)എന്നിവരാണ് സംഘത്തിൽ ഉള്ളത്.

ശബരിമല സ്വർണക്കൊള്ള: പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കിയിട്ടില്ലെന്ന് എ. പത്മകുമാർ, വിശദീകരണം നൽകി

ഫറൂഖ് അബദുള്ളയ്ക്ക് നേരെയുണ്ടായ ആക്രമണം; കേന്ദ്രം അന്വേഷണം പ്രഖ‍്യാപിച്ചു

പാക്കിസ്ഥാൻ താരത്തെ ടീമിലെടുത്തു; സൺറൈസേഴ്സിനും ഉടമയ്ക്കും വിമർശനം

സിപിഐ വിട്ട സി.സി. മുകുന്ദനുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തലയും സണ്ണി ജോസഫും

ജി. സുധാകരന്‍റെ വീടിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി