റിനി ആൻ ജോർജ്
തിരുവനന്തപുരം: സൈബർ ആക്രമണങ്ങളിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി നടി റിന് ആൻ ജോർജ്. രാഹുൽ ഈശ്വറിനും ഷാജൻ സ്കറിയക്കുമെതിരേയാണ് റിനിയുടെ പരാതി.
രാഹുൽ മാങ്കൂട്ടത്തിൽ നിന്നും ദുരനുവമുണ്ടായെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് റിനിക്കെതിരേ സോഷ്യൽ മീഡിയയിൽ ഭീകരമായ സൈബർ ആക്രമണം നടന്നത്. രാഹുൽ ഈശ്വറിന്‍റെയും ഷാജൻ സ്കറിയയുടെയും പേരെടുത്ത് പരാതിയിൽ പറയുന്നു.വിവിധ ഓൺലൈൻ ചാനലുകളുടെ ലിങ്കുകൾ പരാതിക്കൊപ്പം ചേർത്തിട്ടുണ്ട്.