Kerala

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ലോറിയിടിച്ചു: റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു

സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു

ആലപ്പുഴ: തുറവൂറിൽ ലോറിയും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതിയാണ് മരിച്ചത്. ദേശിയ പാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്നു രാവിലെയായിരുന്നു സംഭവം.

ഷേണായിയും ഭാര്യയും സഞ്ചരിച്ചിരുന്ന സ്ക്കൂട്ടർ ലോറിയിൽ തട്ടി ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. വീഴ്ച്ചയിൽ ലോറിക്കടിയിൽ പെട്ട ജ്യോതി തൽക്ഷണം മരിച്ചു. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു.

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി

ലോണിന്‍റെ പേരിൽ തർക്കം; ഭാര്യയുടെ മൂക്ക് കടിച്ചു പറിച്ച് യുവാവ്

4 ജനറൽ സെക്രട്ടറിമാർ; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ‍്യാപിച്ചു

സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരനോട് നേരിട്ട് ഹാജരാകാന്‍ നോട്ടീസ്