റോബിൻ ബസ് 
Kerala

റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കി

പത്തനംതിട്ട എൻഫോഴ്സ്മെന്‍റ് വിഭാഗം ആർടിഒയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് പ്രകാരമാണ് നടപടി.

MV Desk

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ റോബിൻ ബസിന്‍റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്റ്റേറ്റ് ട്രാൻസ്പോർട് അതോറിറ്റി സെക്രട്ടറി കൂടിയായ മോട്ടോർ വാഹനവകുപ്പ് ജോയിന്‍റ് ട്രാൻസ്പോർട്ട് കമ്മീഷണർ കെ. മനോജ് കുമാറാണ് പെർമിറ്റ് റദ്ദാക്കിയത്. പത്തനംതിട്ട എൻഫോഴ്സ്മെന്‍റ് വിഭാഗം ആർടിഒയുടെ കത്തിന്‍റെ അടിസ്ഥാനത്തിൽ 2023 ലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് റൂൾസ് പ്രകാരമാണ് നടപടി.

പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ റോബിൻ ബസിന് തമിഴ്നാടും കേരളവും നിരവധി തവണ പിഴയിട്ടിരുന്നു. സാധുതയുള്ള സ്റ്റേജ് കാര്യേജ് പെർമിറ്റില്ലാതെ യാത്രക്കാരിൽ നിന്ന് പ്രത്യേകം ചാർജ് ഈടാക്കി സ്റ്റേജ് കാര്യേജായി ഓടിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

എന്നാൽ ഇത് ശരിയല്ലെന്നായിരുന്നു റോബിൻ ബസിന്‍റെ നടത്തിപ്പുകാരൻ ഗിരീഷ് ആരോപിച്ചിരുന്നത്. കോഴിക്കോട് സ്വദേശിയായ കെ. കിഷോറിണെ പേരിലാണ് ബസിന്‍റെ ഓൾ ഇന്ത്യ പെർമിറ്റ്.

പിഎം ശ്രീയിൽ ഇടഞ്ഞ് സിപിഐ; മന്ത്രിസഭാ യോഗത്തിൽ നിന്നടക്കം വിട്ടു നിൽക്കാൻ ആലോചന

ഇനി റോഡ് ഷോ ഇല്ല; പ്രചരണത്തിന് ഹെലിക്കോപ്റ്റർ വാങ്ങാൻ വിജയ്

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയെ തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്

ആന്ധ്രാപ്രദേശിൽ ബസിന് തീപിടിച്ച് 25 മരണം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രം